❝54 റൺസ് കൂടി നേടിയാൽ കോലിക്ക് പിന്നാലെ ഈ നാഴികക്കല്ല് പിന്നിടുന്ന താരമായി രോഹിത് ശർമ്മ മാറും❞| IPL 2022

ഈ വർഷത്തെ ഐപിഎലിൽ രോഹിത് ശർമയ്ക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല.41, 10 സ്കോറുകളാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രോഹിത് നേടിയത്. കൊൽക്കത്തയെ നേരിടുമ്പോൾ, മുംബൈ ഇന്ത്യൻസ് നായകൻ ഒരു വമ്പൻ ടി20 നേട്ടത്തിലേക്ക് കണ്ണുവയ്ക്കും.

54 റൺസ് കൂടി നേടിയാൽ രോഹിത് ടി20യിൽ 10,000 റൺസ് തികയ്ക്കും. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മാത്രമാണ് ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ താരം. മത്സരത്തിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ 10,331 റൺസാണ് കോഹ്‌ലി നേടിയത്.മാത്രവുമല്ല, രോഹിത് രണ്ട് നാഴികക്കല്ലുകൾ കൂടി പിന്നിടും.

ഐപിഎല്ലിൽ 500 ബൗണ്ടറികൾ നേടുന്നതിന് അഞ്ച് ബൗണ്ടറികൾ അകലെയാണ് അദ്ദേഹം.ഐപിഎല്ലിൽ മുംബൈക്ക് വേണ്ടി മാത്രം 400 ബൗണ്ടറി മാത്രം ആകാൻ ഒരു ബൗണ്ടറി മാത്രം അകലെയാണ് രോഹിത്. മുംബൈയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മൂന്ന് വർഷം ഡെക്കാൻ ചാർജേഴ്സിനായി കളിച്ചിരുന്നു.

371 ടി20 മത്സരങ്ങളില്‍ 9936 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. വിരാട് കോലിക്കാവട്ടേ 328 കളികളില്‍ 10,326 റണ്‍സും. നേട്ടത്തിലെത്താനായാല്‍ ടി20യില്‍ 10000 റണ്‍സ് തികയ്ക്കുന്ന ഏഴാം താരവുമാകും രോഹിത് ശര്‍മ. ക്രിസ് ഗെയ്ല്‍(14,562), ഷൊയൈബ് മാലിക്(11,698), കീറോണ്‍ പൊള്ളാര്‍ഡ്(11,430), ആരോണ്‍ ഫിഞ്ച് (10,444), വിരാട് കോലി(10,326), ഡേവിഡ് വാര്‍ണര്‍(10,308), രോഹിത് ശര്‍മ (9936) എന്നിങ്ങനെയാണ് റണ്‍വേട്ടക്കാരുടെ പട്ടിക. രാജ്യാന്തര ടി20യില്‍ 3313 റണ്‍സുള്ള രോഹിത് ഐപിഎല്ലില്‍ 5652 റണ്‍സ് ഇതിനകം പേരിലാക്കിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോടും പിന്നീട് രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം കൂടിയേ തീരു.മറുഭാഗത്ത് മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ചിന്റെ ആത്മവിശ്വാസത്തിലാണ് കെകെആര്‍.ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഈ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. സൂര്യ കളിക്കുകയാണെങ്കില്‍ അത് മുംബൈയ്ക്കു മുതല്‍ക്കൂട്ടാവും.