ഇനി രോഹിത് ശർമ്മ ഇന്ത്യയെ നയിക്കും ,ന്യൂസിലൻഡിനെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കെ എൽ രാഹുലിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. കോഹ്ലിക്ക് ഈ ടൂർണമെന്റിൽ വിശ്രമം നൽകി. കോഹ്ലി ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.

കൊൽക്കത്തയ്ക്കായി തിളങ്ങിയ വെങ്കിടേഷ് അയ്യർ ടീമിൽ ഇടം നേടി.പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരക്കാരനായാണ് രോഹിതിനെ നിയമിച്ചത്. ഋതുരാജ് ഗെയ്ക്ക് വാദ്, വെങ്കിടേഷ് അയ്യര്‍, ഹര്‍ഷാല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു.നവംബർ 17ന് ജയ്പുർ, 19ന് റാഞ്ചി, 21ന് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ.

ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചു. ലോകകപ്പ് ടീമിൽനിന്ന് തഴഞ്ഞ യുസ്‌വേന്ദ്ര ചെഹൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ കിവീസിനെതിരെ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. അതേസമയം, ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന ശിഖർ ധവാനെ ഇത്തവണയും പരിഗണിച്ചില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷാർദുൽ ഠാക്കൂറിനും ടീമിൽ ഇടംലഭിച്ചില്ല.ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി.


ടീം ഇന്ത്യ: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുവേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ആക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്‌