❝സഞ്ജുവും പിള്ളേരും വേറെ ലെവൽ , തോൽവിക്കുള്ള കാരണവുമായി രോഹിത്❞| IPL 2022

ശനിയാഴ്ച്ച നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച വിക്കറ്റിൽ 194 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരേണ്ടതായിരുന്നുവെന്ന് മത്സരശേഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ, മുംബൈ 23 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ, അതിലേക്ക് ടീമിനെ നയിച്ച സാഹചര്യങ്ങൾ രോഹിത് ശർമ്മ മത്സരശേഷം വിശദീകരിച്ചു.

ഈ സമയത്ത് പരിക്കേറ്റ സീനിയർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന്റെ അഭാവം ടീമിൽ വ്യക്തമായി പ്രകടമാണ് എന്ന് പറഞ്ഞ രോഹിത്, എന്നിരുന്നാലും ബാറ്റ്‌സ്‌മാൻ കൈയിലെ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകുന്നതുവരെ അദ്ദേഹത്തെ റിസ്ക് എടുത്ത് കളിപ്പിക്കില്ല എന്നും രോഹിത് പറഞ്ഞു. എങ്കിലും നന്നായി ബാറ്റ് ചെയ്തിരുന്ന സമയത്ത് 193 റൺസ് മറികടക്കുമെന്ന് താൻ കരുതിയിരുന്നു എന്നും മത്സരശേഷം രോഹിത് പറഞ്ഞു.”ബട്ട്‌ലർ മികച്ച ഇന്നിംഗ്‌സ് കളിച്ചു, അദ്ദേഹത്തെ പുറത്താക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്തു.

പക്ഷേ, ഈ പിച്ചിൽ 193 റൺസ് ജയിക്കണമായിരുന്നു എന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഏഴ് ഓവറിൽ 70 റൺസ് ആവശ്യമുള്ളപ്പോൾ. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, ഇത് ടൂർണമെന്റിന്റെ തുടക്കം മാത്രമാണ്. നമുക്ക് പഠിക്കാം,” മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ പറഞ്ഞു.മത്സരത്തിന്റെ നല്ല വശങ്ങളെ കുറിച്ചും രോഹിത് പറഞ്ഞു, “ബുംറയും മിൽസും നന്നായി ബൗൾ ചെയ്തു. ഒപ്പം തിലക് മികച്ച രീതിയിൽ ബാറ്റ് വീശുകയും ചെയ്തു.

ഇഷാന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. ഇവരിലൊരാൾ അവസാനം വരെ ബാറ്റ് ചെയ്തിരുന്നെങ്കിൽ, വ്യത്യാസം സൃഷ്ടിക്കപ്പെടുമായിരുന്നുവെന്ന് ഞാൻ കരുതുന്നു.” അടുത്ത മത്സരത്തിൽ സൂര്യകുമാറിന്റെ ലഭ്യതയെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, “അദ്ദേഹം ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. അദ്ദേഹം ഫിറ്റായാൽ നേരെ ടീമിലേക്ക് വരും, പക്ഷേ വിരലിലെ പരിക്കിൽ നിന്ന് അവൻ പൂർണ്ണമായി സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” രോഹിത് മറുപടി നൽകി.