❝സെവിയ്യക്കെതിരായുള്ള തിരിച്ചു🤩🔴🔵വരവ് പിഎസ്ജി ക്കെതിരെയും💪🔵 ബാഴ്സ ആവർത്തിക്കുമോ…? ❞ കൂമാൻ പറയുന്നു

ഫുട്ബോൾ ലോകം കണ്ട അവശ്വസനീയമായ തിരിച്ചു വരവിലൂടെയാണ് ബാഴ്സ കോപ ഡെൽ റേ ഫൈനലിൽ സ്ഥാനം പിടിച്ചത്. ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്ക് സെവിയ്യയോട് പരാജയപ്പെട്ട ബാഴ്സക്ക് തിരിച്ചു വരവ് ദുഷ്കരം തന്നെയായിരുന്നു. എന്നാൽ സെമി ഫൈനലിലിനു മുൻപുള്ള ലാ ലീഗ മത്സരത്തിൽ സെവിയ്യയെ പരാജയപ്പെടുത്തി തിരിച്ചു വരവിന്റെ സൂചനകൾ ബാഴ്സ നൽകിയിരുന്നു. മത്സത്തിന്റെ അധിക സമയത്ത് പിക്വെയും, എക്ട്രാ ടൈമിൽ ബ്രെത്വൈറ്റ് നേടിയ ഹെഡ്ഡർ ഗോളുകൾ ബാഴ്സയുടെ തിരിച്ചു വരവ് ഗംഭീരമാക്കി.

ഇന്നലത്തെ വിജയത്തിന്റെ ഊർജ്ജം ഉൾകൊണ്ട ചാമ്പ്യൻസ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ പിഎസ്ജി ക്കെതിരെയും ബാഴ്സ തിരിച്ചു വരുമോ എന്നാണ് എല്ലാ ആരാധകരും ആകാഷയോടെ കാത്തിരിക്കുന്നത്. ആവേശകരമായ പോരാട്ടത്തിൽ സെവിയ്യയെ കീഴടക്കി കോപ ഡെൽ റേ ഫൈനലിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെങ്കിലും പാരീസ് സെന്റ് ജെർമെയ്നിനെ മറികടക്കുക എന്നത് അനായാസമായിരിക്കില്ലെന്നു പരിശീലകൻ റൊണാൾഡ് കോമാൻ മുന്നറിയിപ്പ് നൽകി.

“1-4 ൽ നിന്ന് മടങ്ങിവരുന്നതിനേക്കാൾ 2-0 ൽ നിന്ന് തിരിച്ചുവരുന്നത് എളുപ്പമാണ്,” മത്സരശേഷം മാധ്യമപ്രവർത്തകരോട് കോമാൻ പറഞ്ഞു.”പി‌എസ്‌ജിയ്ക്ക് മികച്ച ടീമും മികച്ച കളിക്കാരും ഉണ്ട്. വിജയിക്കാനായി ഒരു അവസരത്തിനായി ശ്രമിക്കുമെന്നും കൂമൻ കൂട്ടിച്ചേർത്തു”.

“എന്റെ ടീമിനെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു.എനിക്ക് അവരോട് കൂടുതൽ ചോദിക്കാൻ കഴിയില്ല, ശരിക്കും ഞങ്ങളുടെ ടീമിന്റെ മാനസികാവസ്ഥ തന്നെ മാറി”. ” ഈ മത്സരം ക്യാമ്പ് നൗവിൽ ഒരു ലക്ഷം ആളുകൾക്ക് മുന്നിലായിരുന്നെങ്കിൽ എന്നാശിച്ചു ,ഫൈനലിനായി കുറച്ചു ബാഴ്സ ആരാധകർക്ക് സെവിയ്യയിലേക്ക് വരാൻ സാധിക്കുമെന്നും കൂമൻ പറഞ്ഞു.

“ശാരീരികമായും മാനസികമായും ടീം വളരെ ശക്തമാണ് രണ്ട് കളികളിലും ഞങ്ങൾ മികച്ചവരായിരുന്നു, ഞാൻ വളരെ സംതൃപ്തനാണ്. അവസാന നിമിഷത്തിൽ ഞങ്ങൾക്ക് ഭാഗ്യം വന്നു ടീം അവസാനം വരെ മികച്ച പ്രകടനം കാഴ്ചവച്ചു, ഞങ്ങൾ വിജയത്തിന് അര്ഹരായിരുന്നെന്നും കൂമൻ കൂട്ടിച്ചേർത്തു”.

“ഞാൻ വളരെ അഭിമാനിക്കുന്നു. ഇത് ടീമിനും എനിക്കും ഒരു സുപ്രധാന നിമിഷമാണ്. കാരണം ഇതുപോലുള്ള ഒരു മത്സരത്തിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ എന്നെ ഒരു നല്ല പരിശീലകനായിട്ടാണ് കാണുന്നത്, പക്ഷേ തോറ്റാൽ വളരെ മോശമായി കാണുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ക്കെതിരെ ഇതേ അവസ്ഥയിൽ തിരിച്ചു വന്ന ചരിത്രം ബാഴ്സയ്ക്കൊപ്പമുണ്ട്. 2017 ൽ പാരിസിൽ നടന്ന ആദ്യ പാദത്തിൽ നാലു ഗോളിന് പരാജയപ്പെട്ടെങ്കിലും എന്നാൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷുകളിലൊന്നിൽ നെയ്മർ രണ്ടുതവണയും സെർജി റോബർട്ടോ 95 ആം മിനുട്ടിൽ സ്കോർ ചെയ്ത്തോടെ 6-1 നു ബാഴ്സ വിജയിച്ചു. പാരിസിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്നു ഗോൾ വിജയമെങ്കിലും നേടിയാൽ ബാഴ്സക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുകയുള്ളു.നിലവിലെ ഫോമിൽ അത് സാധിക്കും എന്ന് തന്നെയാണ് ആരാധകർ കണക്കു കൂട്ടുന്നത്.