❝കൂമാനു 👔🤐 സെർജിയോ അഗ്യൂറോയിൽ
താൽപര്യ ✍️🚫 കുറവ് കാരണവും വ്യക്തം ❞

വരുന്ന സീസണിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് മുന്നേറ്റ നിരയിൽ മികച്ചൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. യൂറോപ്പിലെ പല പ്രമുഖ സ്‌ട്രൈക്കർമാരും ബാഴ്സയുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുന്ന മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ബാഴ്സയിലെത്താനുള്ള സാദ്ധ്യതകൾ കൂടുതലായിരുന്നു. ബാഴ്സയിൽ അഗ്യൂറോയുടെ അര്ജന്റീന സഹ താരം ലയണൽ മെസ്സിയുടെ സാനിധ്യവും താരത്തെ ബാഴ്സയുമായി കൂടുതൽ അടുപ്പിച്ചിരുന്നു .

എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാന് അഗ്യൂറോയെക്കാൾ താല്പര്യം ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡിപ്പയോടാണ്.മുൻ നെതർലാൻഡ്‌സ് പരിശീലകൻ കൂടിയായ കൂമാന്റെ കീഴിൽ കളിച്ചിട്ടുള്ള താരം കൂടിയായണ് ഡിപെ. ലയണൽ മെസ്സിയെ ബാഴ്‌സയെ നിലനിർത്തുന്നതിനായി അർജന്റീനിയൻ സഹതാരവും പ്രിയ സുഹൃത്തുമായ അഗ്യൂറോയെ ടീമിലെത്തിക്കാനുള്ള പദ്ധതികളും ബാഴ്സ ആവിഷ്കരിച്ചിരുന്നു. വയസ്സ് 32 ആയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ ഗണത്തിലാണ് അഗ്യൂറോ.പകുതി അവസരങ്ങൾ ഗോളുകളാക്കി മാറ്റാൻ കഴിവുള്ള സ്‌ട്രൈക്കറാണ് അഗ്യൂറോ.


എഫ്‌സി ബാഴ്‌സലോണയിൽ ചുമതലയേൽക്കുന്നതിന് മുമ്പ് 2018 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിലേറെയായി നെതെർലാൻഡ് ഹെഡ് കോച്ചായിരിക്കെ സേവനമഷ്ടിച്ച കൂമാന് കീഴിൽ കളിച്ചിട്ടുള്ള താരമാണ് മെംഫിസ് ഡിപെ.അക്കാരണത്താലാണ് ലിയോൺ വിങ്ങരെ ടീമിലെത്തിക്കാൻ കൂമൻ താല്പര്യം കാണിക്കുന്നത്. കഴിഞ്ഞ സമ്മറിൽ ബാഴ്സയിൽ എത്തേണ്ട താരമായിരുന്നു ഡിപെ. ഈ സീസണിൽ ലിയോണുമായി കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സക്ക് സ്വന്തമാക്കാം.

രണ്ടു ത്താരങ്ങളും അടുത്ത സീസണിൽ ഫ്രീ ഏജന്റായി മാറും.യൂറോപ്യൻ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ സ്റ്റാർ കളിക്കാരെ നോക്കിക്കാണുന്നതിനിടയിൽ കനത്ത കടം ബാഴ്സക്ക് തടസ്സമാവുന്നുണ്ട്. അതിനാൽ സൗജന്യ ട്രാൻസ്ഫറിൽ മികച്ച താരങ്ങളെ സ്റ്റീമിലെത്തിക്കാനാണ് അവരുടെ ശ്രമം.