❝ അഗ്യൂറോയെ ✍️🔥പോലെ ഒരു താരത്തെ😮 തഴഞ്ഞു
സ്വന്തം🇳🇱✌️ നാട്ടുക്കാരനെ🔴🔵 ബാഴ്‌സയിലെത്തിക്കുന്നത്
കൂമാന്റെ 👔🤏 തന്ത്രമോ സ്വാർത്ഥതയോ ❞

മാൻ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയെക്കാൾ ബാഴ്‌സലോണ ഹെഡ് കോച്ച് റൊണാൾഡ് കോമാൻ ലിയോണിന്റെ മെംഫിസ് ഡെപ്പേയെ ക്യാമ്പ് നൗവിലേക്ക് കൊണ്ട് വരാൻ താല്പര്യപെടുന്നതായി റിപ്പോർട്ട്. ഡിപെ ദേശീയ ടീമിൽ കൂമൻ കീഴിൽ കളിച്ചിട്ടുള്ള താരമാണ്.അതിനാൽ ഡിപ്പയെയാണ്അർജന്റീനിയൻ താരത്തെക്കാൾ കൂമൻ കൂടുതൽ താൽപര്യപ്പെടുന്നത്. ക്വിക്ക് സെറ്റിയന് പകരക്കാരനായി പ്രഖ്യാപിക്കപ്പെട്ടതുമുതൽ കൂമൻ ഡച്ച് താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റുമാരായി മാറുന്ന ഡെപ്പേയും അഗ്യൂറോയും ബാഴ്സലോണയിലേക്കുള്ള നീക്കവുമായി വളരെ ബന്ധപ്പെട്ടിരുന്നു.

ഈ സീസണിന്റെ തുടക്കത്തിൽ ഡച്ച് താരം ബാഴ്സയിൽ എത്തേണ്ടതായിരുന്നു എന്നാൽ അവസാന നിമിഷത്തിൽ വന്ന സാങ്കേതിക പ്രശനം അതിനു തടസ്സമായി മാറി. “എല്ലാം തയ്യാറായിരുന്നു, പക്ഷേ ലാ ലിഗ നിയമങ്ങൾ കാരണം ആദ്യം ഒരു കളിക്കാരനെ വിൽക്കണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവസാനം, അത് സംഭവിച്ചില്ല. ഞങ്ങൾക്ക് മെംഫിസിനെ ആവശ്യമായിരുന്നു, കാരണം അവൻ ഒരു മികച്ച കളിക്കാരനാണ്, മാത്രമല്ല അദ്ദേഹത്തിന്റെ കളിയിൽ ആഴത്തിൽ കളിക്കാനുള്ള കഴിവുൾപ്പെടെ ഞങ്ങൾക്ക് കുറവുണ്ടെന്ന് ഞാൻ കരുതുന്ന ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്, 58 കാരൻ വിശദീകരിച്ചു.


എന്നിരുന്നാലും, ലിയോണുമായുള്ള കരാർ വേനൽക്കാലത്ത് അവസാനിക്കുന്നതിനാൽ സൗജന്യ ട്രാൻസ്ഫറിൽ ഡിപ്പയെ ഒപ്പിടാൻ ബാഴ്‌സലോണക്ക് സാധിക്കും. കരാർ പുതുക്കന്നതിനായി ലിയോൺ 27 കാരനെ സമീപിച്ചെങ്കിലും താരം പുതുക്കാൻ തയായറായില്ല.ഈ സീസണിൽ ലിയോണിനായി 15 ഗോളുകൾ നേടി ഡിപ്പായ് ഒൻപത് അസിസ്റ്റുകൾ നേടി. നിലവിൽ ലിയോൺ ഫ്രഞ്ച് ലീഗിൽ മൂന്നാം സ്ഥാനത്താണ്.

ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന സെർജിയോ അഗ്യൂറോ ക്ലബ് വിടുമെന്ന് തിങ്കളാഴ്ച മാൻ സിറ്റി സ്ഥിരീകരിച്ചു. സിറ്റി വിട്ടതിനുശേഷം അഗ്യൂറോ തന്റെ ‘നല്ല സുഹൃത്ത്’ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ബാഴ്‌സയിലേക്ക് പോകുന്നത് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കാറ്റാലൻസിനെ പ്രഥമ ലക്ഷ്യം അഗ്യൂറോയല്ലയെന്ന് കോമൻ വ്യക്തമാക്കിയതോടെ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. പരിക്ക് മൂലം ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് അഗ്യൂറോ സിറ്റ്ക്ക് വേണ്ടി ആദ്യ പതിനൊന്നിൽ ഇറങ്ങിയത്. കരിയറിന്റെ അവസാനത്തിലേക്ക് കടക്കുകയാണ് 32 കാരനായ അർജന്റീനിയൻ സ്‌ട്രൈക്കർ. ഇതും 27 കാരനായ ഡെപെയെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ കാരണമായി കോമൻ കാണുന്നു.