❝അടുത്ത സീസണിലും ബാഴ്സലോണ പരിശീലകനായി ഉണ്ടാകും എന്ന് കോമാൻ❞

ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്സ പരിശീലകനായി സ്ഥാനമേറ്റ മുൻ താരം കൂടിയായ ഡച്ച് മാൻ റൊണാൾഡ്‌ കുമാന് തുടക്കത്തിൽ തന്നെ കാര്യങ്ങൾ അത്ര മികച്ചതായിരുന്നില്ല. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കണം എന്ന മുറവിളി പൽ ഭാഗത്തു നിന്നും ഉയർന്നിരുന്നു. എന്നാൽ പതിയെ താളം കണ്ടെത്തിയ കൂമൻ ബാഴ്‌സയെ ശെരിയായ വഴിയിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്. തുടക്കത്തിലേറ്റ വിമര്ശങ്ങള്ക്ക് വിജയങ്ങളിലൂടെ മറുപടി നൽകാനും അദ്ദേഹത്തിനായി.


സ്പാനിഷ് സൂപ്പർ ക്ലബാ ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് അടുത്ത സീസണിലും താനുണ്ടാകുമെന്ന് സൂചന നൽകി റൊണാൾഡ് കോമാൻ. ഇന്ന് വിയ്യാറയലിനെതിരെ നടക്കുന്ന ബാഴ്സയുടെ ലാ ലീ​ഗ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളത്തിലാണ് കൊമാൻ ഇക്കാര്യം പറഞ്ഞത്.പ്രസിഡന്റായി ജോവാൻ ലാപോർട്ട എത്തിയ ആദ്യ ദിനം മുതൽ അദ്ദഹം എന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ പിന്തുണയും എനിക്കുണ്ട്, മറിച്ചൊന്ന് സംഭവിക്കുന്നത് വരെ ഞാൻ ഇത് പറയും, അതിനാൽ തന്നെ അടുത്ത സീസണിലും ഞാൻ തന്നെ ക്ലബ് പരിശീലകനായി തുടരുമെന്നാണ് കരുതുന്നത്, എന്റെ കരാർ ആ തരത്തിൽ ഉള്ളതുകൂടിയാണ്, ഡച്ച് പരിശീലകനായ കോമാൻ പറഞ്ഞു.


ഈ സീസണിലാൻ കോമാൻ ബാഴ്സയുടെ പരിശീലകനായെത്തുന്നത്. നിരാശജനകമായ തുടക്കമായിരുന്നു കോമാന്റെ കീഴിൽ ബാഴ്സയ്ക്ക്. എന്നാൽ സീസണിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ബാഴ്സ ട്രാക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്. ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് പുറത്തായെങ്കിലും ലാ ലി​ഗയിലെ കിരീടപ്പോരാട്ടത്തിൽ ബാഴ്സ സജീവമാണ്. ബാഴ്സ പരിശീലകനെന്ന നിലയിൽ ആദ്യ കിരീടമായി കോപ ഡെൽ റേ നേടാനും അദ്ദേഹത്തിനായി.31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുള്ള ബാഴ്സ നിലവിൽ മൂന്നാമതാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ റയലിനെ മറികടന്നു രണ്ടാമതെത്താൻ അവർക്കാവും.