❝ ലാ ലീഗ കിരീടം 💙❤️🏆 നേടിയാലും കൂമാനെ
പണിയാനുള്ള 👔🚫 പണികൾ 🙆‍♂️ അണിയറയിൽ
ഒരുങ്ങുന്നു ❞

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബാഴ്സ പരിശീലകനായി ഡച്ചുകാരൻ റൊണാൾഡ്‌ കൂമാൻ സ്ഥാനമേൽക്കുന്നത്. ചാമ്പ്യൻസ് ലീ​ഗിൽ ബയേൺ മ്യൂണിക്കിനോട് കനത്ത തോൽവി ഏറ്റുവാങ്ങി തകർന്നുകിടക്കുമ്പോഴാണ് കോമാൻ ബാഴ്സയുടെ ചുമതലയേറ്റെടുത്തത്. തുടക്കത്തിൽ കൂമാന്റെ കീഴിലുള്ള ടീമിന്റെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാൽ പിന്നീട് താളം കണ്ടെത്തുകയും ചെയ്തു . കോപ്പാ ഡെൽ റേ കിരീടം ചൂടിയ ബാഴ്സ, ഇപ്പോൾ ലാ ലി​ഗ കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും അത്ലെറ്റിക്കോ മഡ്രിഡ്, റയൽ മഡ്രിഡ് എന്നിവർ പോയിന്റ് നഷ്ടപ്പടുത്തുകയും ചെയ്താൽ ബാഴ്സയ്ക്ക് കിരീടമുയർത്താം. എന്നാൽ ഈ കിരീടമുയർത്തിയാലും അടുത്ത സീസണിൽ കോമാൻ വേണ്ടന്ന നിലപാടിലാണ് ക്ലബ് നേതൃത്വത്തിലെ പലരും.

തന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കാനുള്ള അധികാരം ലപോർട്ടാകാണെന്നും ഇപ്പോൾ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല എന്ന അഭിപ്രായമാണ് കൂമനുള്ളത്.അദ്ദേഹത്തിന് എതിരായി നിൽക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പ്രതിരോധത്തിന് അമിത പ്രധാന്യം നൽകിയുള്ള കോമാന്റെ ശൈലി. ബാഴ്സയുടെ ദീർഘകാല പദ്ധതികൾക്ക് കോമാന്റെ ഈ ശൈലി യോജിക്കില്ലെന്ന് ക്ലബ് ഡയറക്ടർമാരിൽ പലരും അഭിപ്രായപ്പെട്ടന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം വലിയ മത്സരങ്ങളിലെ ബാഴ്സയുടെ നിരാശപ്പെടുത്തുന്ന പ്രകടനവും കോമാന് വിമർശകരെ സൃഷ്ടിച്ചു.

ഈ സീസണിൽ ഇതുവരെ കളിച്ച പ്രധാന മത്സരങ്ങളിൽ ആകെ ഒരു ജയമാണ് ബാഴ്സയ്ക്കുള്ളത്. അതും ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ടത്തിൽ യുവന്റസിനെതിരെ. ലാ ലി​ഗയിൽ റയൽ മഡ്രിഡിനോട് രണ്ട് തവണ തോറ്റ ബാഴ്സ, അത്ലെറ്റിക്കോയോട് ഒരു തോൽവി നേരിട്ടു. സ്വന്തം ​ഗ്രൗണ്ടിൽ സമനിലയും വഴങ്ങി. ചാമ്പ്യൻസ് ലീ​ഗിൽ യുവന്റസ്, പി.എസ്.ജി എന്നിവർ ന്യൂകാമ്പിൽ വന്ന ബാഴ്സയെ തകർത്ത് തരിപ്പണമാക്കിയതും കൂമാന് തിരിച്ചടിയായി.

” എന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല, ഈ സീസണിലെ അവസാന മത്സരവും കഴിഞ്ഞതിനു ശേഷമേ അതിനി കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ഈ സീസണ് ശേഷം ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ള വ്യക്തി എന്ന നിലയിൽ ലപോർട്ട തീരുമാനിക്കും . എനിക്ക് ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറനുളളത് ,അതിനാൽ അടുത്ത വർഷവും ഞ ഇവിടെ തന്നെയുണ്ടാവും എന്നാണ് വിശ്വാസം ” കൂമൻ അഭിപ്രായപ്പെട്ടു.

ലാ ലി​ഗയിൽ ഏപ്രിൽ അവസാനം ​ഗ്രനാഡയോട് ബാഴ്സ തോറ്റത് കോമാന് മേൽ വലിയ വിമർശനം ഉയരാൻ കാരണമായി. ഈ തോൽവി ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയെ ശരിക്കും അസ്വസ്ഥപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.എന്നാൽ ക്ലബ് ഇപ്പോൾ തന്നെ കോമാന് പകരക്കാരനെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് സൂചന.