❝ അർഹിച്ച ⚽🥅 പെനാൽറ്റി നൽകാത്ത
റഫറിയുടെ തെറ്റായ തീരുമാനത്തോട്
ശക്തമായി 👔🗣 പ്രതികരിച്ച് കുമാൻ ❞

എൽ ക്ലാസിക്കോയിലെ നിർണായകമായ പോരാട്ടത്തിൽ പരാജയപെട്ടതിനു പിന്നാലെ റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി ബാഴ്സ പരിശീലകൻ റൊണാൾഡ്‌ കൂമാൻ.മത്സരത്തിന്റെ എൺപത്തിനാലാം മിനുട്ടിൽ ബാഴ്‌സക്കനുകൂലമായ പെനാൽറ്റി നിഷേധിച്ച തീരുമാനത്തിനെതിരെയാണ് കുമാൻ പ്രതികരിച്ചത്.ഫെർലൻഡ് മെൻഡിയിൽ നിന്നും ബോളെടുത്ത് മാർട്ടിൻ ബ്രൈത്വയ്റ്റ് മുന്നോട്ടു പോകുന്നതിനിടെ താരത്തെ പിന്നിൽ നിന്നും പിടിച്ചു വീഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സ പെനാൽറ്റിക്ക് വേണ്ടി വാദിച്ചത്.

എന്നാൽ മത്സരം നിയന്ത്രിച്ച റഫറി ഗിൽ മൻസാനോഅത് നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ കൂമാനു മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു. ഒന്നിനെതിരെ രണ്ടു ഗോളിന് പിറകെ നിൽക്കുമ്പോഴാണ് ബാഴ്സ പെനാൽറ്റിക്കായി വാദിച്ചത്. വൈകി ലഭിച്ച ഈ പെനാൽട്ടി ലഭിക്കാത്തതാണ് കുമാനെ പ്രകോപിതനാക്കിയയത്.”എല്ലാവരും മത്സരം കണ്ടതാണ് നിങ്ങൾ ഒരു ബാഴ്സ ആരാധകനാണെങ്കിൽ നിങ്ങൾക്ക് ദേഷ്യം വരും , റഫറിയുടെ ചില തീരുമാനങ്ങളിൽ ഞങ്ങൾ തൃപ്തരല്ല ,” അവസാന വിസിലിനുശേഷം കോമാൻ മോവിസ്റ്റാറിനോട് പറഞ്ഞു.

“പെനാൽറ്റി നൽകാതിരുന്ന തീരുമാനം എന്ത് കൊണ്ടാണെന്നും എനിക്ക് മനസിലായില്ല. അത് പെനാൽറ്റി തന്നെയാണ്. അതനുവദിച്ചിരുന്നെങ്കിൽ മത്സരം 2-2 ആകുമായിരുന്നു, സ്പെയിനിൽ വീഡിയോ റഫറിയിങ് എന്തിനാണെന്നും എനിക്ക് മനസിലാകുന്നില്ല.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു. പെനാൽട്ടി നൽകുന്നതിൽ വാർ ഉപയോഗിക്കാത്തതിനെ കുറിച്ചും കൂമൻ വിമർശനം ഉന്നയിച്ചു.ഇഞ്ചുറി ടൈം കൂടുതൽ നൽകാത്തതിനെ കുറിച്ചും കൂമൻ വിമർശനം ഉന്നയിച്ചു.ഇത്രയധികം സമയം കളി നിർത്തിവെച്ചിട്ടും ആകെ നാല് മിനുട്ടു മാത്രമാണ് റഫറി ഇഞ്ചുറി ടൈം നൽകിയത്.

കോമാന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ റയൽ മാഡ്രിഡ് മാനേജർ സിഡെഡിൻ സിഡാനെ പറഞ്ഞു, “അവ ഓരോ വ്യക്തിയുടെയും വികാരങ്ങളാണ്. റഫറി ഒരു പെനാൽറ്റി നൽകാത്തത് അത് ഒരു പെനാൽറ്റി ആവാത്തതുകൊണ്ടാണ് . സമയം കൂടുതൽ നല്കുന്നത് തീരുമാനിക്കുന്നത് റഫറിയാണ് . പ്രധാന കാര്യം പിച്ചിൽ എന്ത് ചെയ്തു എന്നതാണ് .

“ഞങ്ങൾക്ക് സ്കോർ ചെയ്യാൻ ധാരാളം അവസരങ്ങളുണ്ടായിരുന്നു. ബാഴ്സ വളരെ നല്ലൊരു ടീമാണ്, അവർ കളിക്ക് മുമ്പ് ഞങ്ങൾക്ക് മുന്നിലായിരുന്നു. ഇത് റഫറി തന്ന ജയം മാത്രമാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല, അത് പിച്ചിലെ ഞങ്ങളുടെ മികവിന്റെ വിജയമായിരുന്നു”. സിദാൻ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications