ബെർണബ്യൂവിൽ നിന്നും സ്റ്റാൻഡിംഗ് ഓവേഷൻ ലഭിച്ച റൊണാൾഡീഞ്ഞോ മാസ്റ്റർ ക്ലാസ്

ലോക ഫുട്ബോളിൽ റൊണാൾഡീഞ്ഞോയോളം ആരാധകരെ ആനന്ദിപ്പിച്ച വേറെയൊരു താരം ഉണ്ടോ തന്നത് സംശയമാണ. കളിച്ചിരുന്ന കാലം മുഴുവൻ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് മൈതാനത്തിൽ കലാ വിരുന്നൊരുക്കുന്ന ഡീഞ്ഞോയുടെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.

ബാഴ്സലോണ, പാരീസ് സെന്റ്-ജെർമെയ്ൻ, എസി മിലാൻ തുടങ്ങി പ്രതിനിധീകരിച്ച മറ്റ് പല ക്ലബ്ബുകളുടെയും ആരാധകരുടെ മനസ്സിൽ ഒരു പിടി നല്ല ഓർമ്മകൾ നിറച്ചു കൊണ്ടാണ് റൊണാൾഡീഞ്ഞോ കളി മതിയാക്കിയത്. വേൾഡ് കപ്പും കോപ്പയുമടക്കമുള്ള മത്സരങ്ങളിൽ തന്റെ ദേശീയ ടീമിനൊപ്പവും ദീർഘകാലം ഓർമ്മയിൽ നിരവധി മുഹൂർത്തങ്ങൾ ആരാധകർക്ക് സമ്മാനിച്ചത്.തന്നെ കാണുന്നവർക്ക് ബ്രസീലിയൻ നൽകിയത്രയും നല്ല ഓർമ്മകൾ തന്നെ ആയിരുന്നു.

2005 നവംബർ 19 എന്ന തീയതി റൊണാൾഡീഞ്ഞോയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും ഓര്മിക്കപെടുന്ന ദിവസങ്ങളിൽ ഒന്നാണ്. മാഡ്രിഡിൽ വെച്ച് എൽ ക്ലാസ്സിക്ക പോരാട്ടത്തിൽ ബ്രസീലിയൻ മാന്ത്രികൻ തന്റെ പ്രതിഭ ലോകത്തിനു മുന്നിൽ കാണിച്ച ദിവസം കൂടിയായിരുന്നു ഇത്. ബെർണബ്യൂവിൽ പതിനായിരകണക്കിന് വരുന്ന റയൽ ആരാധകർ കയയടിച്ചു കൊണ്ടാണ് റൊണാൾഡീഞ്ഞോയുടെ അത്ഭുത പ്രകടനത്തെ പ്രശംസിച്ചത്. ഒരു ബാഴ്സലോണ താരത്തിന് ബെർണബ്യൂവിൽ നിന്നും അപൂർവമായി മാത്രമാണ് ഇങ്ങനെ ഒരു അഭിനന്ദനം ലഭിക്കുന്നത്.

ബാഴ്‌സലോണ തങ്ങളുടെ ഏറ്റവും വലിയ എതിരാളികൾക്കെതിരെ വിജയത്തിലേക്ക് കുതിച്ചപ്പോൾ 25-കാരൻ ബ്രസീലിയൻ രണ്ട് മികച്ച വ്യക്തിഗത ഗോളുകൾ നേടി.ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായിരുന്ന ഐക്കർ കാസിലാസിനെ കാഴ്ചക്കാരനായി നിർത്തിയായിരുന്നു റൊണാൾഡിഞ്ഞോയുടെ ഗോൾ. റോണോയുടെ മാജിക്കിന് മുന്നിൽ റയൽ മാഡ്രിഡ് നിസ്സഹായകരായി.അവർ ഭയത്തോടെ നോക്കി, ‘ഡീഞ്ഞോയുടെ അടുത്ത നീക്കം ഊഹിക്കാൻ ശ്രമിച്ചു.

റൊണാൾഡിഞ്ഞോക്ക് പന്ത് കിട്ടുമ്പോഴെല്ലാം മാഡ്രിഡ് പ്രതിരോധം തകർന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ആ മത്സരത്തിലെ ജയം.മത്സരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും അത് ഹൃദയം നിറഞ്ഞ നിമിഷമായിരുന്നു. മത്സര ശേഷം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഓരോ റയൽ മാഡ്രിഡ് ആരാധകരും എണീറ്റ് നിന്ന് നിറഞ്ഞ കയ്യടിയോടെ റൊണാൾഡീഞ്ഞോയെ അഭിനന്ദിച്ചു.