പകരക്കാരനായി ഇറക്കിയതും, പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലെ നിരാശാജനകമായ തോൽവിയും |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനകം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം മനസ്സ് മാറ്റുമെന്ന് ഇംഗ്ലീഷ് ടീം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. പോർച്ചുഗീസ് താരം ഓൾഡ് ട്രാഫോർഡിൽ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി തോന്നുന്നില്ല.

ഞായറാഴ്ച ബ്രൈറ്റനോടുള്ള ഹോം തോൽവിക്ക് ശേഷം ക്രിസ്റ്റ്യാനോയ്ക്ക് റെഡ് ഡെവിൾസ് വിടാൻ കൂടുതൽ കൂടുതൽ കാരണങ്ങൽ ലഭിച്ചിരിക്കുകയാണ്.അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കണം എന്നുള്ളതാണ് വിടവാങ്ങലിന് കാരണമെങ്കിലും ബ്രൈറ്റനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയത് അദ്ദേഹത്തിന്റെ വിടവാങ്ങാനുള്ള ആഗ്രഹത്തിന് കൂടുതൽ കരുത്തേകും.എറിക് ടെൻ ഹാഗ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ റൊണാൾഡോയെ ബെഞ്ചിലിരുത്തി.

പ്രീ- സീസണിൽ പങ്കെടുക്കാത്തതും ഫിറ്റ്നെസ്സിന്റെ അഭാവം കൊണ്ടുമാണ് താരത്തെ ആദ്യ ഇലവനിൽ ഉൾപെടുത്താതിരുന്നത്. പക്ഷേ റോണാൾഡോക്ക് ഇത് പുറത്തുകടക്കാനുള്ള ഇന്ധനമായി ഉപയോഗിക്കാം. ക്രിസ്റ്റ്യാനോയെ ബെഞ്ചിൽ ഇരുത്തിയത് ടെൻ ഹാഗിന്റെ ശിക്ഷയാകാം എന്ന് കരുതുന്നവരുമുണ്ട്.റയോ വല്ലക്കാനോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന്റെ പകുതി സമയത്ത് പോർച്ചുഗീസ് താരം ഓൾഡ് ട്രാഫോർഡ് വിട്ടിരുന്നു ,യുണൈറ്റഡ് കോച്ചിന് അത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പുതിയ ആക്രമണ ഓപ്ഷൻ ആവശ്യമാണെന്നതിന്റെ തെളിവായിരുന്നു ബ്രൈറ്റണെതിരായ തോൽവി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിലെ ഭാവി പരിഗണിക്കുമ്പോൾ ഒരു സ്‌ട്രൈക്കർ ടീമിൽ അത്യാവശ്യമാണ്.ആന്റണി മാർഷലിന് പരിക്കേറ്റതോടെ ടെൻ ഹാഗ് എറിക്സനെ കുറച്ചുകാലമായി കളിക്കാത്ത ഒരു സ്ഥാനത്ത് വിന്യസിക്കാൻ നിർബന്ധിതനായി.

37 കാരനായ റൊണാൾഡോ യുണൈറ്റഡിൽ തുടർന്നാലും ഈ സീസണിൽ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.ഈ സമ്മറിൽ മാർക്കോ അർനൗട്ടോവിച്ചിനെ സൈൻ ചെയ്യാൻ ടെൻ ഹാഗിന്റെ ടീമിന് താൽപ്പര്യമുണ്ട്.സീരി എ ടീമായ ബൊലോഗ്ന യുണൈറ്റഡിന്റെ ഫോർവേഡിനായുള്ള 7.6 മില്യൺ പൗണ്ട് ഓഫർ നിരസിച്ചു.