❝ ⚽👑 റൊണാൾഡോയെ നില നിർത്തണം,
യുവന്റസ് ✍️💰പരിശീലകനായി 👔🔥 സിദാൻ എത്തുന്നു ❞

യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ പരിശീലകനും സൂപ്പർ താരവും ഇറ്റലിയിൽ വീണ്ടും ഒരുമിക്കാൻ പോകുന്നു എന്ന് റിപോർട്ടുകൾ.
റയല്‍ മാഡ്രിഡിനായി മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം ഒരുമിച്ച് നേടിയ കോച്ച് സിനദിന്‍ സിദാനും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ടൂറിനില്‍ വീണ്ടും ഒന്നിച്ചേക്കും. കളിക്കാരൻ എന്ന നിലയിൽ യുവന്റസിന് വേണ്ടി ദീർഘ കാലം ജേഴ്സിയണിഞ്ഞ സിദാൻ പരിശീലകന്റെ വേഷത്തിലാണ് സിദാൻ മടങ്ങിയെത്തുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം മുന്നിൽ കണ്ടു തന്നെയാണ് യുവന്റസ് മാനേജ്‌മന്റ് സിദാനെ ടൂറിനിൽ എത്തിക്കാനൊരുങ്ങുന്നത്. സിദാന്റെ വരവ് റൊണാൾഡോയെ യുവന്റസിൽ നിലനിർത്താം എന്ന വിശ്വാസവുമുണ്ട്.

ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്പാനിഷ് ലീഗ് കിരീടവും തുലാസിലായതോടെ കോച്ച് സിനദിന്‍ സിദാന് നേരെ റയല്‍ മാഡ്രിഡ് തിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് കാത്തുനില്‍ക്കാതെ മുന്‍ ഫ്രാന്‍സ് താരം രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2022 വരെയാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ റയല്‍ മാഡ്രിഡിലെ കരാര്‍.കഴിഞ്ഞ തവണ സ്പാനിഷ് ലീഗ് കിരീടം നേടിയ റയലിന് ഇത്തവണ കിരീടം നേടാന്‍ കൈയ്യില്‍ എണ്ണാവുന്ന മല്‍സരങ്ങളാണ് ബാക്കിയുള്ളത്.ഇതിലെ ജയപരാജയങ്ങള്‍ പ്രവചനാധീതവുമാണ്.


ആദ്യതവണ റയലിന്റെ കോച്ചായി വന്ന സിദാനൊപ്പം സൂപ്പര്‍ താരം റൊണാള്‍ഡോ ഉണ്ടായിരുന്നു. റോണോയുടെ മികവിലാണ് സിദാനും കൂട്ടരും നിരവധി കിരീടങ്ങള്‍ നേടിയത്. എന്നാല്‍ രണ്ടാം വരവില്‍ സിദാന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സിദാന് പകരം റയല്‍മാഡ്രിഡിന്റെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബ് റയല്‍ കാസ്റ്റിലയുടെ കോച്ചും മുന്‍ റയല്‍ താരവുമായ റൗള്‍ ഗോണ്‍സാലസിനെ തല്‍സ്ഥാനത്തേക്ക് കാണ്ടുവന്നേക്കും. ർമനി ദേശീയ ടീം പരിശീലകൻ ജോക്കിം ലോ, മുൻ യുവന്റസ് മാനേജർ മാസിമിലിയാനോ അല്ലെഗ്രി എന്നിവരുടെ പേരും സിദാന്റെ പകരക്കാരായി ഉയർന്നു വന്നിട്ടുണ്ട്.

എന്നാല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് വിട്ടുപോവാനുള്ള താല്‍പ്പര്യം സിദാനും മുന്നോട്ട് വച്ചിട്ടുണ്ട്. സിദാന് സ്‌പെയിന്‍ മടുത്തെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സിദാന് മുന്‍ ക്ലബ്ബ് യുവന്റസില്‍ നിന്നും ഓഫര്‍ വന്നതായി റിപ്പോര്‍ട്ടുണ്ട്. ട്യൂട്ടോ സ്‌പോര്‍ട്ട് അടക്കമുള്ള നിരവധി മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിരീടം നഷ്ടപ്പെട്ട് ചാംപ്യന്‍സ് ലീഗ് യോഗ്യതയും നഷ്ടപ്പെടാനിരിക്കുന്ന യുവന്റസിന്റെ കാച്ച് പിര്‍ളോയുടെ സ്ഥാനം ഏത് നിമിഷവും തെറിച്ചേക്കും. തല്‍സ്ഥാനത്തേക്കാണ് സിദാനെ പരിഗണിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതും ലീഗ് കിരീടം നഷ്ടപ്പെട്ടതും യുവന്റസിൽ റൊണാൾഡോക്ക് വലിയ വിമർശനമാണ് വരുത്തി വെച്ചത്. താരം ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന തരാറ്റ്ഹില്ല്ല അഭ്യൂഹങ്ങളും പുറത്തു നിന്നും. വ്യക്തിഗത മികവിൽ റൊണാൾഡോക്ക് മികച്ച സീസണായിരുന്നെങ്കിലും ടീമെന്ന നിലയിൽ സംതൃപ്തി നൽകുന്ന വര്ഷമായിരുന്നില്ല. മുൻ കാല ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡുമായി റൊണാൾഡോയെ ബന്ധപ്പെടുത്തി വാർത്തകൾ പുറത്തു വന്നിരുന്നു. യുവന്റസുമായി 2022 വരെ കരാറുള്ള റൊണാൾഡോ ക്ലബ്ബിൽ തുടരുമെന്ന് ക്ലബ് പ്രസിഡണ്ട് അടുത്തിടെ വ്യക്തമാക്കിയിരുന്നു.