❝ അർഹിച്ച ഗോൾ 💔നിഷേധിച്ചതിൽ
പ്രതിഷേധിച്ച്👑⚽ക്രിസ്റ്റ്യാനോ എറിഞ്ഞു
കളഞ്ഞ ആം ബാൻഡ്💖💰 ഇനി 6 മാസം
പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കായി ലേലത്തിന് ❞

പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ശനിയാഴ്ച നടന്ന വേൾഡ് കപ്പ് ക്വാളിഫയർ മത്സരത്തിന് ശേഷം എറിഞ്ഞു കളഞ്ഞ ആം ബാൻഡ് സെർബിയയിൽ ലേലത്തിന് വച്ചു. സെർബിയയുമായി നടന്ന ക്വാളിഫയർ മത്സരത്തിൽ വിജയ ഗോൾ നിഷേധിച്ച ശേഷം ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാൻഡാണ് ചൊവ്വാഴ്ച ലേലത്തിന് വെച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റൊണാൾഡോ സെർബിയൻ ഗോൾ കീപ്പർക്ക് മുകളിലൂടെ ഗോൾ പോസ്റ്റിലേക്ക് പായിച്ച പന്ത് ഗോൾ ലൈൻ പിന്നിട്ടെങ്കിലും എതിർ ടീം ഡിഫൻഡർ തട്ടി കളയുകയായിരുന്നു. ഇത് ഗോളായി റഫറിമാർ അംഗീകരിക്കാതിരുന്നതാണ് റൊണാൾഡോയെ ക്ഷുഭിതനാക്കിയത്.


ഗോൾ നിഷേധിച്ച ശേഷം ക്ഷുഭിതനായി തന്റെ ക്യാപ്റ്റൻ ആം ബാൻഡ് വലിച്ചെറിഞ്ഞ് റൊണാൾഡോ അവസാന വിസിലിനു മുൻപ് മൈതാനം വിട്ടിരുന്നു. മത്സരം സമാപിച്ച ശേഷം സ്റ്റേഡിയത്തെ തൊഴിലാളികളാണ് ആം ബാൻഡ് മൈതാനത്തു നിന്നും എടുത്തത്.സ്‌പൈനൽ മാസ്ക്കുലാർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കായി സെർബിയയിലെ ഒരു ചാരിറ്റി സംഘമാണ് ആം ബാൻഡ് ഇപ്പോൾ ലേലത്തിന് വച്ചിരിക്കുന്നത്. നീല നിറത്തിലുള്ള സി അക്ഷരം പതിപ്പിച്ച ആം ബാൻഡ് ലേലം മൂന്ന് ദിവസം ഓൺലൈനായാണ് നടക്കുക.

റൊണാൾഡോയുടെ പ്രവർത്തിയെ നിരവധിപേർ വിമർശിച്ചിരുന്നു. ഗോൾ ലൈൻ ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തിൽ ടീമുകൾക്ക് മത്സരത്തിന് മുൻപേ തീരുമാനം എടുക്കാം, അത് ചെയ്യ്തിരുന്നെങ്കിൽ ഈ നടക്കിയ രംഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നായിരുന്നു വിഷയത്തിൽ യുവേഫയുടെ നിലപാട്.

കടപ്പാട്