❝ ഭാവി ഫുട്ബോൾ 🔥⚽ ലോകം ഭരിക്കാൻ
പോവുന്ന രണ്ട് ⚡👌പുലികുട്ടികൾ ❞ ഇവരിൽ
ക്രിസ്റ്റ്യാനോക്ക് 😍❤️ ഇഷ്ട്ടം

യുവന്റ്സിലെ ക്രിസ്റ്റ്യാനോയുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉടലെടുത്ത് കഴിഞ്ഞു. എങ്ങോട്ടേക്കാവും ക്രിസ്റ്റ്യാനോ ഇനി ചേക്കേറുക എന്ന ചോദ്യമാണ് ഫുട്ബോൾ ലോകത്തിന് മുകളിൽ നിൽക്കുന്നത്. 2022 വരെ ക്ലബ്ബുമായി കരാറുള്ള താരം ചാമ്പ്യൻസ് ലീഗിന് യോഗ്യത ഇല്ലെങ്കിൽ ക്ലബ് വിടുമെന്നുറപ്പാണ്.ഈ സമയം ഭാവിയിൽ ഫുട്ബോൾ ലോകത്ത് നിറയാൻ പോവുന്ന രണ്ട് കളിക്കാരെ പ്രവചിക്കുകയാണ് സൂപ്പർ താരം.

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മുന്നേറ്റ നിര താരം ഹാലൻഡ്, പിഎസ്ജിയുടെ എംബാപ്പെ എന്നിവർക്ക് നേരെയാണ് ക്രിസ്റ്റ്യാനോ വിരൽ ചൂണ്ടുന്നത്. ഏറ്റവും മികച്ച കളിക്കാരനാവും എന്ന് പറഞ്ഞ് ഒരു താരത്തെ തെരഞ്ഞെടുക്കുക പ്രയാസമാവും. യുവ തലമുറയിലെ ഈ കളിക്കാർ ഏറെ വിസ്മയിപ്പിക്കുന്നു. ഹാലൻഡും എംബാപ്പെയുമെല്ലാം.ക്രിസ്റ്റ്യാനോ പറഞ്ഞു. ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ താരങ്ങളെന്ന് വിശേഷിക്കപ്പെടുന്നവരാണ് ഇരു താരങ്ങളും.നിലവിൽ തങ്ങളുടെ ക്ലബ്ബുകൾക്കായും രാജ്യത്തിനായും ഗോളുകളടിച്ചു കൂട്ടി മുന്നേറുന്ന ഇവരിൽ മികച്ചത് ആരെന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ച തുടങ്ങിയിട്ട് കുറച്ചു നാളായി .‌


കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് താരത്തിന് നേരെ ആരാണ് മികച്ചത് എന്ന ചോദ്യം ഉയർന്നത്.ചില കളിക്കാർക്ക് ഒന്നോ രണ്ടോ മികച്ച സീസണുകൾ ഉണ്ടാവാം. എന്നാൽ ഏറ്റവും മികച്ച കളിക്കാർക്ക് ഓരോ സീസണിലും നല്ല പ്രകടനം പുറത്തെടുക്കാനാവും. അത് സാധിച്ചെടുക്കാൻ ഒരുപാട് കഠിനാധ്വാനവും നിശ്ചയദാർഡ്യവും വേണമെന്നും ക്രിസ്റ്റ്യാനോ ചൂണ്ടിക്കാണിച്ചു. അതേ സമയം ഭാവി സൂപ്പർ താരങ്ങളെന്ന് വിശേഷിക്കപ്പെടുന്ന ഹാലൻഡും എംബാപ്പെയും വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളാകുമെന്നാണ് കരുതപ്പെടുന്നത്. പി എസ് ജി താരമായ എംബാപ്പെയേയും, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഹാലൻഡിനേയും യൂറോപ്പിലെ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾ നോട്ടമിട്ടിരിക്കുകയാണ്.

അടുത്തിടെ യുവന്റ്സിനായി 100 ​ഗോൾ വേ​ഗത്തിൽ നേടുന്ന താരം എന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. മൂന്ന് സീസണുകൾ മാത്രമാണ് ഈ നേട്ടത്തിലേക്ക് എത്താൻ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടിവന്നത്. 131 മത്സരങ്ങളും. മൂന്ന് വ്യത്യസ്ത ക്ലബുകൾക്കും ദേശിയ ടീമിനും വേണ്ടി 100ന് മുകളിൽ ​ഗോൾ കണ്ടെത്തുന്ന ഏക താരമാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോ തന്റെ പഴയ ക്ലബായ സ്പോർട്ടിങ്ങിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു. സ്പോർട്ടിങ് പോർച്ചു​ഗൽ ലീ​ഗ് കിരീടം നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ പോർച്ചു​ഗലിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ക്രിസ്റ്റ്യാനോയുടെ പ്ലാനുകളിൽ സ്പോർട്ടിങ് ഇല്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് മെൻഡിസ് വ്യക്തമാക്കി.