
റൊണാൾഡോ നിരാശപ്പെടുത്തി ; സൗദി പ്രൊ ലീഗിൽ അൽ നസ്റിന് തോൽവി |Cristiano Ronaldo
സൗദി പ്രൊ ലീഗിൽ അൽ-നാസർ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മത്സരത്തിൽ അൽ ഹിലാലിനോട് തോൽവി വഴങ്ങി റൊണാൾഡോയുടെ അൽ നസ്ർ.നൈജീരിയൻ സ്‌ട്രൈക്കർ ഒഡിയൻ ഇഗാലോ നേടിയ രണ്ടു ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ ജയം.
മത്സരത്തിൽ നിരാശപ്പെടുത്തിയ റൊണാൾഡോയ്ക്ക് ഒരു മഞ്ഞക്കാർഡും അനുവദിക്കാത്ത ഗോളും മാത്രമേ നേടാനായുള്ളൂ.സ്വന്തം ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവച്ച അൽ ഹിലാൽ അൽ നാസറിനെ കിരീട പ്രതീക്ഷകൾ നശിപ്പിച്ചിരിക്കുകയാണ്.പുതിയ ഹെഡ് കോച്ച് ഡിങ്കോ ജെലിസിച്ചിന്റെ കീഴിൽ ആദ്യമായി കളത്തിലിറങ്ങിയ അൽ നാസറിന് ഒത്തിണക്കം ഇല്ലായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശപെടുത്തുകയും ചെയ്തു.

42-ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ബൈസിക്കിൾ കിക്ക് ലൂയിസ് ഗുസ്താവോയുടെ കൈയിൽ തട്ടിയതിന് അൽ ഹിലാലിന് അനുകൂലമായി പെനാൽറ്റി ലഭിച്ച. കിക്കെടുത്ത നൈജീരിയൻ സ്‌ട്രൈക്കർ ഒഡിയൻ ഇഗാലോ ഗോളാക്കി മാറ്റി ഹിലാലിന് ലീഡ് നൽകി. മത്സരത്തിന്റെ 56 ആം മിനുട്ടിൽ ഗുസ്താവോ കുല്ലറിനെ wwe സ്റ്റെയിലിൽ ഫൗൾ ചെയ്തതിന് റൊണാൾഡോക്ക് റഫറി റൊണാൾഡോക്ക് മഞ്ഞ കാർഡ് നൽകുകയും ചെയ്തു.
61-ാം മിനിറ്റിൽ മൈക്കൽ ഡെൽഗാഡോയെ ജലോലിദ്ദീൻ മഷാരിപോവ് വീഴ്ത്തിയതിന് അൽ ഹിലാലിന്റെ രണ്ടാം പെനാൽറ്റി ഉറപ്പിച്ചു.രണ്ടാമത്തെ പെനാൽറ്റിയും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഒഡിയൻ ഇഗാലോ ഗോളാക്കി മാറ്റി ഹിലാലിന്റെ വിജയമുറപ്പിച്ചു.സൗദി ലീഗിൽ സീസണിലെ താരത്തിന്റെ 18 ആം ഗോളായിരുന്നു ഇത്.15 മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിളിച്ചു.
الحكم يتخذ قراره في لقطة رونالدو وكويلار 🟨#الهلال_النصر | #SSC pic.twitter.com/46umCzdfxT
— شركة الرياضة السعودية SSC (@ssc_sports) April 18, 2023
83-ാം മിനിറ്റിൽ അൽ നാസറിനു അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും വാറിൽ ചെക്ക് ചെയ്തപ്പോൾ അസാധുവായി. 24 മത്സരങ്ങളിൽ നിന്നും 53 പോയിന്റുമായി അൽ നസ്ർ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.ഒരു മത്സരം കുറവ് കളിച്ച ഇത്തിഹാദ് 56 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 49 പോയിന്റുമായി ഹിലാൽ നാലാം സ്ഥാനത്താണ്.