❝ പ്രമുഖ താരങ്ങളെ ഒഴിവാക്കി റൊണാൾഡോയുടെ ഡ്രീം ഇലവൻ❞

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ബ്രസീലിയൻ താരം റൊണാൾഡോ. ബ്രസീലിനൊപ്പം രണ്ടു വേൾഡ് കപ്പുകൾ ഉയർത്തിയ ഇതിഹാസ താരം 90 കളുടെ അവസാനത്തിൽ എതിർ ഡിഫെൻഡർമാരുടെ പേടി സ്വപ്നമായിരുന്നു.ബ്രസീലിയൻ സൂപ്പർ സ്റ്റാർ തന്റെ കരിയറിലെ ഭൂരിഭാഗവും യൂറോപ്പിലെ ഉയർന്ന തലത്തിൽ കളിക്കുകയും എക്കാലത്തെയും മികച്ച റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. തന്റെ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിടെ കൂടെ കളിച്ചിട്ടുള്ള റൊണാൾഡോ ഡ്രീം ഇലവനെ തെരെഞ്ഞെടുത്തിരിക്കുകയാണ്.

പഴയതും നിലവിലുള്ളതുമായ മഹാന്മാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ടീം തെരഞ്ഞെടുത്തത്. ഒരു ബ്രസീലിയൻ ചാനലിനോട് സംസാരിക്കുന്നതിനിടെ റൊണാൾഡോ തന്റെ സ്വപ്ന ടീമിനെ വെളിപ്പെടുത്തിയത്. രണ്ടു തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോ ക്ലബ് തലത്തിൽ 352 ഗോളുകളും ബ്രസീലിനൊപ്പം 98 മത്സരങ്ങളിൽ നിന്നും 62 ഗോളുകളും നേടിയിട്ടുണ്ട്.ക്രൂസീറോ, ബാഴ്‌സലോണ, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, എസി മിലാൻ, കൊരിന്ത്യൻസ് എന്നി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

സ്വപ്ന ഇലവനിൽആരെല്ലാം ഉൾപ്പെട്ടു എന്ന് പരിശോധിക്കാം. ഗോൾ വല കാക്കാൻ ഇറ്റലിയുടെ ഐതിഹാസിക ഗോൾ കീപ്പർ ജിയാൻ‌ലൂയിഗി ബഫൺ എത്തും. ഇരു വിങ്ങുകളിൽ ബ്രസീലിയയ്ന് താരണങ്ങളായ കഫു, റോബർട്ടോ കാർലോസ് എന്നിവർ അണിനിരക്കും .സെൻട്രൽ ഡിഫെൻഡർമാരായി ഇറ്റാലിയൻ കരുത്തരായ മാൽഡിനി, ഫാബിയോ കന്നവാരോ എന്നിവരെത്തും.

മിഡ്‌ഫീൽഡിൽ റയലിൽ തന്റെ സഹ താരമായിരുന്ന ഫ്രഞ്ച് താരം സിനെഡിൻ സിഡാനും,ഇറ്റാലിയൻ താരം ആൻഡ്രിയ പിർലോയും , കൂടാതെ അര്ജന്റീന താരങ്ങളായ ഡീഗോ മറഡോണയും ലയണൽ മെസ്സിയും മിഡ്ഫീൽഡിൽ അണിനിരക്കും. മുന്നേറ്റ നിരയിൽ സാക്ഷാൽ പേലെക്കൊപ്പം റൊണാൾഡോയെ തന്നെയാണ് തെരഞ്ഞെടുത്തത്. റൊണാൾഡോയുടെ ടീമിൽ ഇടം പിടിക്കാത്ത ഏറ്റവും പ്രമുഖ താരം ബ്രസീലിയയ്ന് സഹ താരം റൊണാൾഡീഞ്ഞോയാണ് .റിവാൾഡോയും റൊണാൾഡോയുടെ ഡ്രീം ഇലവനിൽ സ്ഥാനം പിടിച്ചില്ല. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം പിടിച്ചില്ല.

റൊണാൾഡോയെ സംബന്ധിച്ചിടത്തോളം, പ്ലേ റേറ്റിംഗിൽ നിന്നുള്ള ഒരു പഠനത്തിൽ കറൻസിയിൽ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കുമ്പോൾ, ബാഴ്സലോണയിൽ നിന്ന് ഇന്റർ മിലാനിലേക്കുള്ള റൊണാൾഡോയുടെ ട്രാൻഫറിന് ഇന്ന് 433 മില്യൺ ഡോളർ വിലമതിക്കുമെന്ന് കണ്ടെത്തി.ബാഴ്സലോണയിലെ ഒരു സീസണിൽ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ നേടിയ അദ്ദേഹത്തെ 1997 ൽ ഇറ്റാലിയൻ ഭീമൻമാരായ ഇന്റർ മിലാന് 28 ദശലക്ഷം യൂറോയ്ക്ക് ഒപ്പിട്ടു. ഇറ്റലിയിൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തെ വേട്ടയാടിയപ്പോളും 99 കളികളിൽ നിന്ന് 59 ഗോളുകൾ നേടിയ സ്റ്റാർ സ്‌ട്രൈക്കർ അവർ മുടക്കിയ പണത്തിന്റെ മൂല്യം കാത്തു.