❝റൊണാൾഡോയുമായുള്ള കരാർ നീട്ടാനൊരുങ്ങി യുവന്റസ് ❞ , പക്ഷെ ഒരു നിബന്ധന മാത്രം

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് തന്റെ 36 ആം ജന്മദിനം ആഘോഷിച്ചത്. ഈ സീസണിൽ മികച്ച ഫോം തുടരുന്ന റൊണാൾഡോ ഇന്നലെ റോമക്കെതിരേ നേടിയ ഗോളോടെ ഇറ്റാലിയൻ ലീഗിൽ 16 ഗോളുമായി ടോപ് സ്‌കോറർ പദവിയിലാണ്.ഈ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയതിനു ശേഷം 113 മത്സരങ്ങളിൽ നിന്നും 88 ഗോളുകൾ നേടി തന്റെ തീരുമാനം ശെരിവെക്കുന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

2022 ജൂണിൽ യുവന്റസ്മായുള്ള കരാർ അവസാനിക്കുന്ന റൊണാൾഡോയെ നിലനിർത്തുമെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കരാർ അവസാനിക്കുന്ന 2022 ൽ റൊണാൾഡോക്ക് 37 വയസ്സ് തികയും. ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപോർട്ടനുസരിച്ച് യുവന്റസ് മാനേജ്‌മന്റ് റൊണാൾഡോയെ 2022 നു ശേഷം നിലനിര്ത്താന് താല്പര്യപെടുന്നുണ്ടെകിലും താരത്തിന്റെ ഭാരിച്ച വേതനം അവർക്ക് താങ്ങാനാവുമോ എന്നത് സംശയമാണ്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഓൾഡ് ലേഡിക്ക് പോർച്ചുഗൽ സൂപ്പർ താരത്തിന് സീസണിൽ 31 ദശലക്ഷം യൂറോ നൽകുവാൻ അസാധ്യമാണെന്നും വേദന വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ട് വന്നാൽ മാത്രമേ റൊണാൾഡോയുമായുള്ള കരാർ പുതുക്കാൻ യുവന്റസിന് സാധിക്കുകയുള്ളു. റൊണാൾഡോ വിട്ടു വീഴ്ചകൾക്ക് തയ്യാറാണെങ്കിൽ ഇറ്റാലിയൻ ചാമ്പ്യന്മാർ നിലവിലേക്കാൾ താഴെയുള്ള വേതനവുമായി ഒരു പുതിയ കരാർ റൊണാൾഡോയുമായി ഒപ്പിടുന്നതെയിരിക്കും.

എന്നാൽ ഏജന്റ് ജോർജ്ജ് മെൻഡിസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ ഈ ഓഫർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.എന്നാൽ കരാർ അവസാനിക്കുന്നതിനു മുൻപ് റൊണാൾഡോയെ മറ്റു ക്ലബ്ബുകൾക്ക് വിൽക്കാൻ സാധിച്ചാൽ ക്ലബ്ബിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസമാകും.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications