❝കരിയറിലെ പ്രിയപ്പെട്ട ⚽🔥 ഗോളും
പ്രധാനപ്പെട്ട 🏆😍 കിരീടവും തിരഞ്ഞെടുത്ത്
⚽👑 ക്രിസ്റ്റ്യാനോ റൊണാൾഡോ ❞

ജൂൺ 12 നു ആരംഭിക്കുന്ന യൂറോകപ്പിനുള്ള ഒരുക്കത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2016 ലെ പ്രകടനം ഈ വർഷവും ആവർത്തിച്ച് കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് 36 കാരനായ യുവന്റസ് സ്‌ട്രൈക്കർ. അതിനിടയിൽ തന്റെ കരിയറിൽ ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ട്രോഫി ഏതാണെന്നു വെളിപ്പെടുത്തുകയാണ് റൊണാൾഡോ. അതിനൊപ്പം ഇതുവരെ നേടിയതിൽ ഏറ്റവും ഇഷ്ടപെട്ട ഗോളും താരം തെരഞ്ഞെടുത്തു. ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവിടങ്ങളിൽ 32 ട്രോഫികൾ നേടിയിട്ടുണ്ട്, കൂടാതെ അഞ്ച് ബാലൺ ഡി ഓർ അവാർഡുകളും നേടി.

2016 ലെ യൂറോകപ്പ് കിരീടമുൾപ്പെടെ പോർചുഗലിനൊപ്പം രണ്ടു അന്താരാഷ്ട്ര കിരീടങ്ങളും റൊണാൾഡോ നേടിയിട്ടുണ്ട്.അഞ്ച് വർഷം മുമ്പ് പോർച്ചുഗൽ യൂറോ കിരീടം നേടുമ്പോൾ മൂന്നു ഗോളുകൾ നേടിയ റൊണാൾഡോക്ക് പരിക്കിനെ തുടർന്ന് ഫ്രാൻസിനെതിരെയുള്ള ഫൈനലിൽ മുഴുവൻ സമയം കളിക്കാൻ സാധിച്ചില്ല. ഒരു കിരീടത്തിനായുള്ള തന്റെ രാജ്യത്തിന്റെ ദീർഘനാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ടാണ് പോർച്ചുഗൽ യൂറോ കിരീടത്തിൽ മുത്തമിട്ടത്.

“യുവേഫ യൂറോപ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 2016 ന്റെ തുടക്കം എന്നെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു, പക്ഷേ എനിക്ക് പരിക്കേറ്റതിനാൽ ഫ്രാൻസിനെതിരായ ഫൈനലിൽ കളിക്കാൻ സാധിക്കാത്തതിൽ ഞാൻ ദുഖിതനായിരുന്നു”, ലൈവ്സ്‌കോർ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി സംസാരിച്ച റൊണാൾഡോ പറഞ്ഞു. “മത്സരത്തിന്റെ അവസാനത്തോടെ ഞാൻ സന്തോഷത്തോടെ കരയുകയായിരുന്നു! ആ കളിയിൽ ഞാൻ മൂന്ന് തരം വികാരങ്ങളും വിചാരങ്ങളും അനുഭവിച്ചു, പക്ഷേ ദിവസാവസാനം എനിക്ക് തോന്നിയത് അവിശ്വസനീയമായിരുന്നു! ,”എന്റെ ജീവിതത്തിൽ ഞാൻ നേടിയ ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയാണിത്.”അദ്ദേഹം കൂട്ടിച്ചേർത്തു.കിരീടം വീണ്ടും നേടുന്നത് അവിശ്വസനീയമായിരിക്കും പക്ഷെ വീണ്ടും നേടാമെന്ന വിശ്വാസത്തോടെയാണ് യൂറോ കപ്പിനെത്തുന്നത്ബാക്ക്-ടു-ബാക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് നയിക്കാനുള്ള സാധ്യതയെക്കുറിച്ച് ഫോർവേഡ് കൂട്ടിച്ചേർത്തു.


തന്റെ 777 കരിയർ ഗോളുകളിൽ ഏറ്റവും ഇഷ്ടപെട്ടത് 2017-18 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന് വേണ്ടി യുവന്റസിന് വേണ്ടി നേടിയ പ്രശസ്ത ഓവർഹെഡ് കിക്ക് ഗോളാണ്.”എന്റെ കരിയറിൽ ഞാൻ നേടിയ ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ ഗോൾ ഇതാണ്” റൊണാൾഡോ പറഞ്ഞു. വ്യക്തിപരമായി റൊണാൾഡോക്ക് യുവന്റസുമായി മികച്ച സീസൺ തന്നെയായിരുന്നു . 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയ താരം 29 ഗോളുമായി സിരി എ യിലെ ടോപ് സ്കോററായി.കോപ്പ ഇറ്റാലിയ ,സൂപ്പർകോപ്പ ഇറ്റാലിയാന എന്നി രണ്ടു കിരീടങ്ങളും നേടി.