❝ലോകകപ്പ് യോഗ്യത🏆⚽റൗണ്ട്
പോലൊരു മത്സരത്തിൽ ഇതുപോലുള്ള
🚫പിഴവുകൾ ഒരു പക്ഷെ ഒരു 🤦‍♂️💔
രാജ്യത്തിൻറെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയേക്കാം ❞

വലിയ വിവാദത്തോടെയാണ് വേൾഡ് കപ്പ് യൂറോപ്യൻ മേഖല യോഗ്യത റൗണ്ടിലെ ഇന്നലത്തെ പോർച്ചുഗൽ സെർബിയ മത്സരം അവസാനിച്ചത്. റഫറിയുടെ തെറ്റായ തീരുമാനം മൂലം പോർച്ചുഗലിന്റെ വിലപ്പെട്ട മൂന്നു പോയിന്റുകളാണ് നഷ്ടപെട്ടത്.നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു സമനിലയിൽ നിൽക്കുമ്പോൾ ഇഞ്ചുറി ടൈമിൽ റൊണാൾഡോയുടെ ഷോട്ട് സെർബിയൻ ഡിഫൻഡർ സ്റ്റെഫാൻ മിത്രോവിച്ച് ഗോൾ ലൈനിൽ വെച്ച് അടിച്ചകറ്റിയെങ്കിലും പന്ത് ഗോൾ ലൈൻ കടന്നു എന്ന് വ്യക്തമായിരുന്നു. പോർച്ചുഗീസ് താരങ്ങളും റൊണാൾഡോയും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വിലപ്പെട്ട രണ്ടു പോയിന്റാണ് ശക്തരായ സെർബിയക്കെതിരെ പോർച്ചുഗലിന് നഷ്ടമായത്.

പോർച്ചുഗീസ് താരം ഡാനിലോ പെരേരയെ ഫൗൾ ചെയ്തതിനു ചുവപ്പ് കാർഡ് കണ്ട നിക്കോള മിലെങ്കോവിച്ച് പുറത്തായതോടെ പത്തു പേരായി ചുരുങ്ങിയ സെർബിയ പരാജയത്തിൽ നിന്നും റഫറിയുടെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ സമയത്തിന്റെ രണ്ടാം മിനിറ്റിലാണ് വിവാദമായ സംഭവം നടന്നത്. ഇടതു വിങ്ങിൽ നിന്നും ഉയർന്നു വന്ന ക്രോസ്സ് സെർബിയൻ ഗോൾ കീപ്പർ കബളിപ്പിച്ച് റൊണാൾഡോ ഗോളിലേക്ക് അടിച്ചെങ്കിലും ഓടി വന്ന സെർബിയൻ ഡിഫൻഡർ സ്റ്റെഫാൻ മിട്രോവിക് പന്ത് അടിച്ചു കളഞ്ഞെങ്കിലും വ്യകതമായി പന്ത് അതിർത്തി കടന്നിരുന്നെങ്കിലും റഫറി കളി തുടർന്നു.


പ്രതിഷേധവുമായി ലൈൻസ്മാന്റെ അടുക്കലേക്ക് ഓടി അടുത്ത റൊണാൾഡോ ലൈൻ റഫറിയുമായി ചൂടേറിയ സംഭാഷണത്തിൽ ഏർപ്പെടുകയും മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ക്ഷുഭിതനായ റൊണാൾഡോ ക്യാപ്റ്റന്റെ കയ്യിൽ കെട്ടുന്ന ബാൻഡ് വലിച്ചെറിയുകയും മത്സരം അവസാനിക്കുന്നതിനു മുൻപ് ഗ്രൗണ്ട് വിടുകയും ചെയ്തു. നിർണായകമായ രണ്ടു പോയിന്റ് നഷ്ടപ്പെടുകയും സെർബിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.രണ്ട് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകൾക്കും ഒരേ പോയിന്റുകളാണുള്ളത്, എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിൽ സെർബിയ മുന്നിലാണ്.

“പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുക എന്നത് എന്റെ ജീവിതത്തിലെ അഭിമാനവുമാണ് ഏറ്റവും വലിയ പ്രെവിലേജുമാണ്. എന്റെ രാജ്യത്തിനായി ഞാൻ എല്ലായ്പ്പോഴും നൽകുകയും എല്ലാം നൽകുകയും ചെയ്യും, അത് ഒരിക്കലും മാറില്ല. എന്നാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ചില സമയങ്ങളുണ്ട് , പ്രത്യേകിച്ചും ഒരു ജനതയെ മുഴുവനും ഉപദ്രവിക്കുന്നുവെന്ന് ഞങ്ങൾക്ക് തോന്നുമ്പോൾ. നിങ്ങളുടെ തല ഉയർത്തി അടുത്ത വെല്ലുവിളിയെ ഇപ്പോൾ നേരിടുക! ” റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതി.