’18 ആം വർഷവും15 ഗോളുകൾ’ : 37 ലും ഗോൾ സ്കോറിങ്ങിൽ ഒരു കുറവും വരുത്താതെ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

നിരവധി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിധേയനാവേണ്ടി വന്നെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ തെളിയിച്ചു. ഷെരീഫ് ടിറാസ്പോളിനെതിരായ കഴിഞ്ഞ രാത്രിയിലെ പ്രകടനം അതിന്റെ വലിയ തെളിവാണ്.

ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ക്രിസ്റ്റ്യാനോ റൊണാൾഡോ നിരവധി വിമർശനങ്ങൾക്ക് വിധേയനായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്കനടപടി സ്വീകരിച്ചതോടെ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി കൈവിട്ടുപോയെന്ന് ആശങ്കപ്പെട്ടിരുന്നവർക്കെല്ലാം ആശ്വാസമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം നടത്തിയ പ്രകടനം. അച്ചടക്ക നടപടിയുടെ ഭാഗമായി ചെൽസിക്കെതിരെയുള്ള മത്സരത്തിൽ നിന്നും റൊണാൾഡോയെ പരിശീലകൻ ടെൻ ഹാഗ് ഒഴിവാക്കുകയും ചെയ്തു.

ഷെരീഫിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരവധി ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു ഗോൾ മാത്രമേ നേടാനായുള്ളൂ. മത്സരം മുഴുവൻ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ആകെ 52 ടച്ചുകൾ നടത്തി.ലക്ഷ്യത്തിലേക്ക് 3 ഷോട്ടുകൾ പായിച്ച റോൻൾഡോ മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.94% പാസിംഗ് കൃത്യതയോടെ 34 പാസുകൾ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വിജയകരമായ ഡ്രിബിൾ നടത്തി. കൂടാതെ, മത്സരത്തിൽ റൊണാൾഡോ ഓരോ ഗ്രൗണ്ട് ഡ്യുവലും ഏരിയൽ ഡ്യുവലും വിജയിച്ചു.

യൂറോപ്പ ലീഗ് മത്സരത്തിലെ മികച്ച പ്രകടനത്തിന് കോച്ച് എറിക് ടെൻ ഹാഗും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരശേഷം അഭിനന്ദിച്ചു. കൂടുതൽ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇന്നലെ നേടിയ ഗോളോടെ തന്റെ കരിയറിൽ തുടർച്ചയായ 18 മത് വർഷവും 15 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിക്കുകയും ചെയ്തു. തന്റെ ക്ലബ് കരിയറിലെ 701 മത്തെ ഗോളായിരുന്നു റൊണാൾഡോ ഇന്നലെ നേടിയത്.

Rate this post