” ഇബ്രാഹിമോവിച്ചിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് “

ഖത്തർ വേൾഡ് കപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനുള്ള പ്ലെ ഓഫ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് തുർക്കിയെ നേരിടും.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സെർബിയയോട് 2-1ന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായാത്ത. 2010 ലെയും 2014 ലെയും വേൾഡ് കപ്പിൽ പ്ലെ ഓഫ് കടമ്പ മറികടന്നാണ് പോർച്ചുഗൽ എത്തിയത്.

യൂറോപ്യൻ പ്ലേഓഫിൽ പങ്കെടുത്ത 27 രാജ്യങ്ങളിൽ രണ്ടു രാജ്യങ്ങൾ മാത്രമാണ് 100 ശതമാനം റെക്കോർഡ് നേടിയത്.1997-ൽ യുഗോസ്ലാവിയ അവർ പങ്കെടുത്ത രണ്ട് പ്ലേ ഓഫ് മത്സരങ്ങളും വിജയിച്ചു. രണ്ട് മത്സരങ്ങളിൽ അവർ ഹംഗറിയെ 7-1 എവേയിലും 5-0 ന് സ്വന്തം തട്ടകത്തിലും പരാജയപ്പെടുത്തി. 2009-ൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരെയും 2013-ൽ സ്വീഡനെതിരെയും നടന്ന നാല് മത്സരങ്ങൾ ജയിച്ച പോർച്ചുഗലാണ് അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ ടീം.

2009-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബോസ്നിയ ഹെർസഗോവിനയ്‌ക്കെതിരായ രണ്ട് മത്സരങ്ങളും നഷ്‌ടമായിരുന്നു. എന്നാൽ പോർച്ചുഗൽ ബോസ്നിയയെ പരാജയപ്പെടുത്തി 2010 ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന വേൾഡ് കപ്പിൽ സ്ഥാനം പിടിച്ചു.എന്നാൽ 2013 ലെ പ്ലെ ഓഫ് മത്സരങ്ങൾ ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പേരിലാവും അറിയപ്പെടുക.

2013-ൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ സ്വീഡനെ പുറത്താക്കാൻ റൊണാൾഡോ ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകളും നേടിയതിനാൽ ഇത് വൺമാൻ ഷോ ആയിരുന്നു. പോർച്ചുഗലിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 82 ആം മിനുട്ടിൽ നേടിയ ഗോളിനാണ് പോർച്ചുഗൽ നേടിയത്. രണ്ടാം പാദത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി തുടങ്ങി അഞ്ചു മിനുട്ടിനു ശേഷം ജോവോ മൗട്ടീഞ്ഞോയുടെ മികച്ചൊരു ത്രൂ ബോളിൽ നിന്നും ഇടം കാൽ ഷോട്ടിലൂടെ സ്വീഡിഷ് കീപ്പർ ആൻഡ്രിയാസ് ഇസക്‌സണെ കീഴ്പെടുത്തി റൊണാൾഡോ പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.

40 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടുകയെന്ന ലക്ഷ്യത്തിലേക്കാണ് സ്വീഡനെ ആ ഗോൾ എത്തിച്ചത്. 68 ആം മിനുട്ടിൽ കിം കാൾസ്‌ട്രോമിന്റെ കോർണർ ഹെഡ്ഡ് ചെയ്ത ഇബ്രാഹിമോവിച്ച് സ്വീഡന് വേണ്ടി ഒരു ഗോൾ മടക്കി.നാലു മിനിറ്റിനുശേഷം ഫ്രണ്ട്സ് അരീനയിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ഇംഗ്ലീഷ് റഫറി ഹോവാർഡ് വെബ്ബ് സ്വീഡന് ഒരു ഫ്രീ-കിക്ക് നൽകിയപ്പോൾ റൂയി പട്രീസിയോയെ കീഴടക്കി ഇബ്രാഹിമോവിച് സ്വീഡനെ ഒപ്പമെത്തിച്ചു.

എന്നാൽ പിന്നീടെയാണ് റൊണാൾഡോ എന്താണെന്നു ലോകം അറിഞ്ഞത് . 77 ,79 മിനിറ്റുകളിൽ നേടിയ ഗോളുകളോടെ പോർച്ചുഗലിന്റെ വേൾഡ് കപ്പിനായി ബ്രസീലിലെത്തിക്കാൻ സൂപ്പർ താരത്തിനായി.ഹ്യൂഗോ അൽമേഡയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോ മൂന്നാമത്തെ ഗോൾ നേടിയത്.മൗട്ടീഞ്ഞോയുടെ മറ്റൊരു പെർഫെക്റ്റ് പാസിൽ നിന്നും നേടിയ ഗോളിനാണ് റൊണാൾഡോ ഹാട്രിക്ക് തികച്ചത്.ഇബ്രാഹ്മിവിച്ചുമായുള്ള റൊണാൾഡോയുടെ പോരാട്ടത്തിൽ വ്യാജം റോണോക്ക് ഒപ്പം നിന്നു .

Rate this post