ക്രിസ്റ്റ്യാനോ റൊണാൾഡോക്കും, ഇബ്രാഹിമോവിച്ചിനും,ലൂയി സുവാരസിനും മാത്രം സ്വന്തമായൊരു റെക്കോർഡ്

ലോക ഫുട്ബോളിലെ പകരം വെക്കാനില്ലാത്ത താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, സ്ലാറ്റൻ ഇബ്രാഹിമോവിച്ചും,ലൂയി സുവാരസും.40 കാരനായ ഇബ്രാഹിമോവിച്ചും, 37 കാരനായ റൊണാൾഡോയും,35 കാരനായ ലൂയി സുവാരസും പ്രായം തളർത്താത്ത പോരാളികളാണ്. മൂന്നു താരങ്ങളും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

ലോക ഫുട്ബോളിലെ അപൂർവ റെക്കോർഡ് കയ്യാളുന്ന മൂന്നു താരങ്ങളാണ് ഇവർ .90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫുട്ബോൾ കളിയുടെ ഓരോ മിനിറ്റിലും ഒരു ഗോൾ നേടിയ മൂന്ന് താരങ്ങളാണ് സ്ലാട്ടനും റോണോയും സുവാരസും.അര്ജന്റീന ഇതിഹാസം ലയണൽ മെസ്സിക്ക് പോലും തന്റെ കരിയറിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2002 മുതൽ ഫുട്ബോളിൽ സജീവമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഇതിനകം 813 ഗോളുകൾ നേടിയിട്ടുണ്ട്.1999 മുതൽ ഇപ്പോഴും ഫുട്ബോളിൽ സജീവമായ ഇബ്രാഹിമോവിച്ച് തന്റെ കരിയറിൽ ഇതിനകം 560 ഗോളുകൾ നേടിയിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർമാരിൽ 13-ാം സ്ഥാനത്താണ് ഇബ്രാഹിമോവിച്ച്.

ഈ അപൂർവ നേട്ടം കൈവരിച്ച താരങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് ഉറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. 2005 മുതൽ ഇപ്പോഴും ഫുട്ബോളിൽ സജീവമായ സുവാരസ് തന്റെ കരിയറിൽ ഇതിനകം 520 ഗോളുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ 19-ാം സ്ഥാനത്താണ് ലൂയിസ് സുവാരസ്. 2021 സെപ്റ്റംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗെറ്റാഫെയ്‌ക്കെതിരെ 78-ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ലൂയിസ് സുവാരസും ഈ അപൂർവ നേട്ടം കൈവരിച്ചു.

3/5 - (2 votes)