❝ക്രിസ്റ്റ്യാനോ റൊണാൾഡോക്കും, ഇബ്രാഹിമോവിച്ചിനും,ലൂയി സുവാരസിനും മാത്രം സ്വന്തമായൊരു റെക്കോർഡ് ❞

ലോക ഫുട്ബോളിലെ പകരം വെക്കാനില്ലാത്ത താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, സ്ലാറ്റൻ ഇബ്രാഹിമോവിച്ചും,ലൂയി സുവാരസും.40 കാരനായ ഇബ്രാഹിമോവിച്ചും, 37 കാരനായ റൊണാൾഡോയും,35 കാരനായ ലൂയി സുവാരസും പ്രായം തളർത്താത്ത പോരാളികളാണ്. മൂന്നു താരങ്ങളും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

ലോക ഫുട്ബോളിലെ അപൂർവ റെക്കോർഡ് കയ്യാളുന്ന മൂന്നു താരങ്ങളാണ് ഇവർ .90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫുട്ബോൾ കളിയുടെ ഓരോ മിനിറ്റിലും ഒരു ഗോൾ നേടിയ മൂന്ന് താരങ്ങളാണ് സ്ലാട്ടനും റോണോയും സുവാരസും.അര്ജന്റീന ഇതിഹാസം ലയണൽ മെസ്സിക്ക് പോലും തന്റെ കരിയറിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.

40 കാരനായ ഇബ്രാഹിമോവിക് അടുത്ത സീസണിലും ഇറ്റാലിയൻ സിരി എ യിൽ എ സി മിലാനില തന്നെ കളിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ എട്ടു ഗോളുകൾ ആണ് സ്വീഡിഷ് താരം നേടിയത്. 37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ 24 ഗോളുകളാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനായി നേടിയത്.എന്നാൽ ക്ലബ് പോയിന്റ് ടേബിളിൽ ആറാമതായി ഫിനിഷ് ചെയ്തതോടെ ചാമ്പ്യൻസ് ലീഗിന് യോഗ്യതെ നേടാൻ സാധിച്ചല്ല .

ഇക്കാരണം കൊണ്ട് തന്നെ ക്ലബ് മാറാനുള്ള ഒരുകത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം. എന്നാൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ പല ക്ലബ്ബുകളും താല്പര്യം കാണിക്കുന്നില്ല. 35 കാരനായ സുവാരസ് സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം പുതിയ ക്ലബ്ബിനായുള്ള തിരച്ചിലിലാണ്.