❝ഇറ്റാലിയൻ🇮🇹🚩ലീഗിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ⚽👎പരാജയമാണ്❞ റൊണാൾഡൊക്കെതിരെ മുൻ🇮🇹🗣ഇറ്റാലിയൻ താരം രംഗത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ പരാജയമാണെന്ന വാദവുമായി മുൻ ഇറ്റലി ഇന്റർനാഷൻൽ താരം അന്റോണിയോ കസ്സാനോ. 2018 ൽ 88 മില്യൺ ഡോളറിനു റയൽ മാഡ്രിഡിൽ നിന്നുമാണ് പോർച്ചുഗീസ് സൂപ്പർ താരം യുവന്റസിലെത്തുന്നത്.ബിയങ്കോണേരിക്ക് വേണ്ടി 118 മത്സരങ്ങളിൽ നിന്ന് 91 ഗോളുകൾ നേടിയിട്ടുണ്ട്. യുവന്റസിനൊപ്പം ആദ്യ രണ്ടു സീസണിൽ ഇറ്റാലിയൻ സിരി എ നേടിയ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് നേടിക്കൊടുത്തത് പോലെയുള്ള ഒരു വിജയം യുവന്റസിന് നേടികൊടുക്കാനായില്ല.

25 വർഷമായുള്ള യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് കിരീട വരൾച്ച അവസാനിപ്പിക്കുന്നതാണയാണ് വൻ വില കൊടുത്ത് സൂപ്പർ താരത്തെ ടീമിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടു സീസണിലും പരാജയപെടാനായിരുന്നു യുവന്റസിന്റെ വിധി. റയൽ മാഡ്രിഡിനൊപ്പം നാലും ,മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം ഒരു കിരീടവും നേടിയ റൊണാൾഡോക്ക് യുവന്റസിനൊപ്പവും കിരീടം നേടാനാവുമെന്നാണ് എല്ലാവരും കണക്കു കൂട്ടിയത്.

2018/19 ലെ ക്വാർട്ടർ ഫൈനലിൽ ഡച്ച് ടീം അയാക്സിനോട് തൊട്ട് പുറത്തുൽ യുവന്റസ് , കഴിഞ്ഞ വർഷം അവസാന 16 ൽ ലിയോണിനോട് പരാജയപെട്ടു. ഈ സീസണിലും സ്ഥിതി വ്യത്യസ്തമല്ല പ്രീ ക്വാർട്ടറിൽ ആദ്യപാദത്തിൽ പോർട്ടോയോട് പരാജയപ്പെട്ട യുവന്റസ് രണ്ടാം പാദത്തിൽ വിജയിച്ച തീരു. ഈ കാര്യങ്ങളെല്ലാം എടുത്തു നോക്കുമ്പോൾ റൊണാൾഡോ യുവന്റസിൽ ഒരു വിജയമല്ല എന്നാണ് കസാനോ കണക്കു കൂട്ടൂന്നത്.

” റൊണാൾഡോക്ക് യുവന്റസുമായി ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട് ,ചാമ്പ്യൻസ് ലീഗ് നേടുന്നതിനായാണ് യുവന്റസ് താരത്തെ ഒപ്പിട്ടത് ,പക്ഷെ അദ്ദേഹം വന്നിട്ടും ഫലത്തിൽ വലിയ മാറ്റമുണ്ടായില്ല ” 38 കാരൻ ഫുട്ബോൾ ഇറ്റാലിയയോട് പറഞ്ഞു. ” റൊണാൾഡോ ഇല്ലാതെയും തുടർച്ചായി സിരി എ നേടാൻ യുവന്റസിനായിട്ടുണ്ട് ,അദ്ദേഹത്തെ ടീമിലെത്തിച്ചത് അവരുടെ തെറ്റായ പദ്ധതിയായിരുന്നു ,120 വർഷമായി വിജയത്തിന് മാത്രമാണ് അവർ പ്രാധാന്യം കൊടുത്തിരുന്നത് ,സാരിയെയും പിർലോയെയും ഉപയോഗിച്ച് അവർ അത് മാറ്റാൻ ശ്രമിക്കുകയാണ് ” കസാനോ കൂട്ടിച്ചേർത്തു.

“റൊണാൾഡോയ്ക്ക് പിർലോയുടെ ആശയങ്ങളുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ട് പോകാൻ സാധിക്കുന്നില്ല .അദ്ദേഹം സ്കോറിംഗ് തുടരും, കാരണം ഇരുന്നു കൊണ്ട് പോലും അദ്ദേഹത്തിന് ഗോൾ നേടാൻ സാധിക്കും . ഇടതുവശത്ത് നിന്ന് എതിരാളികളെ വെട്ടിമാറ്റി ലക്ഷ്യം കാണാൻ കഴിയും, കൂടാതെ അദ്ദേഹത്തിന്റെ ഹെഡ്ഡറുകൾ മികച്ചതാണ്.” പലപ്പോഴും പിർലോയുടെ ഗെയിം പ്ലാൻ അനുസരിച്ചല്ല റൊണാൾഡോ കളിക്കുന്നതെന്നും ,അദ്ദേഹത്തിന്റെ കളി അദ്ദേഹം താനെയാണ് തീരുമാനിക്കുന്നതെന്നും ചാമ്പ്യൻസ് ലീഗ് വിജയിച്ചില്ലെങ്കിൽ പിർലോ യുവന്റസിൽ ഒരു പരാജയമാണെന്നും കസാനോ പറഞ്ഞു.


ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോററായ റൊണാൾഡോക്ക് പോർട്ടോക്കെതിരെയുളള ആദ്യ പാദത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല . ഇന്നലെ സിരി എയിൽ വെറോണക്കെതിരെ സമനില വഴങ്ങിയതോടെ ലീഗ് ടോപ്പർ എ സി മിലാനുമായുള്ള അകലം കുറക്ൿനുള്ള അവസരം യുവന്റസ് നഷ്ടപ്പെടുത്തി. മത്സരത്തിൽ യുവന്റസിന്റെ ഗോൾ നേടിയ റൊണാൾഡോ 19 ഗോളുമായി ലീഗിൽ ടോപ് സ്‌കോറർ.

ഈ സീസണിൽ എല്ലാ മത്സരങ്ങളിലും 26 ഗോളുകൾ നേടി മികച്ച ഫോമിലാണെങ്കിലും ടീമെന്ന നിലയിൽ യുവന്റസിന്റെ പ്രകടനം റൊണാൾഡോക്ക് നിരാശ നൽകുന്നതാണ്.റൊണാൾഡോയെ സ്ഥിരമായി വിമർശിക്കുന്നയാളാണ് കസ്സാനോ .റൊണാൾഡോയെ ” മാനുഫാക്ചർ ടാലന്റ് ” എന്നാണ് കസാനോ വിശേഷിപ്പിച്ചത്. എന്നാൽ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ ധരാളം പുകഴ്ത്താനും കസാനോ മറക്കാറില്ല.