❝റൊണാൾഡോയുടെ✍️💰വരവോടെ⚫⚪യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ്🏆സ്വപ്‌നങ്ങൾക്കേറ്റ തിരിച്ചടിക്ക് കനം💔😞കൂടുന്നു❞

ഇറ്റാലിയൻ സിരി എ യിലും ആഭ്യന്തര ചാംപ്യൻഷിപ്പുകളിലും ആധിഅപത്യം സ്ഥാപിക്കുന്ന ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് ചാമ്പ്യൻസ് കിരീടം കാൽ നൂറ്റാണ്ടായി ഒരു കിട്ടാക്കനിയാണ്. ചാമ്പ്യൻസ് ലീഗ് എന്ന ലക്‌ഷ്യം മുൻനിർത്തി മാത്രമാണ് പിർലോയെയും സൂപ്പർ താരം റൊണാൾഡോയെയും യുവന്റസിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ വർഷം പരിശീലകനായി നിയമനം ലഭിച്ചതുമുതൽ യുവന്റസ് മാനേജർ ആൻഡ്രിയ പിർലോയ്ക്ക് അനുകൂലമായി കാര്യങ്ങൾ പ്രവർത്തിക്കുന്നില്ല.

കഴിഞ്ഞ 10 വർഷമായി കാത്തുസൂക്ഷിച്ച സിരി എ കിരീടവും ലഭിക്കില്ല എന്ന അവസ്ഥയാണുള്ളത്.അവരുടെ പ്രധാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം തവണയും സെമി കാണാതെ പുറത്തായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ അഞ്ചു കിരീടം സ്വന്തമാക്കുകയും ,ഏറ്റവും കൂടുതൽ ഡിഗൊൾ നേടുകയും ചെയ്ത റൊണാൾഡോയെ 2018 ൽ ചാമ്പ്യൻസ് ലീഗ് എന്ന ലക്‌ഷ്യം വെച്ച് മാത്രമാണ് ടീമിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ മൂന്നു സീസണുകളിലും താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കൊണ്ട് വരാൻ സാധിച്ചില്ല.

2018-19 സീസണിലെ പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ 2-0 ലീഡ് പിന്തുടർന്ന് രണ്ടാം പാദത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് നേടിയ പ്രകടനം ആവർത്തിക്കും എന്നായിരുന്നു ആരാധകർ കണക്കു കൂട്ടിയത്.എന്നാൽ ഇന്നലെ പോർട്ടൊക്കെതിരെ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനും സാധിച്ചില്ല. സിരി എയിൽ ലാസിയോക്കെതിരെയുള്ള വാസന മത്സരത്തിൽ 20 മിനിറ്റ് പകരകാക്രന്റെ റോളിൽ എത്തിയതിനു ശേഷം പോർട്ടോക്കെതിരെ ആദ്യ 45 മിനിറ്റിനുള്ളിൽ ഗോളിന് ഒരു ഷോട്ട് പോലും രജിസ്റ്റർ ചെയ്യാനോ അവസരം സൃഷ്ടിക്കുന്നതിനോ 36 കാരൻ പരാജയപ്പെട്ടു.

കളിയിൽ 17 തവണ പന്ത് നഷ്ടപ്പെടുകയും ഒരു ഡ്രിബിൾ പോലും പൂർത്തിക്കാൻ സാധിച്ചില്ല. കിയെസയുടെ ആദ്യ ഗോളിന് അസ്സിസ്റ് നൽകിയെങ്കിലും കളിയുടെ വേഗതയുമായി പൊരുത്തപ്പെടാൻ അദ്ദേഹം പാടുപെടുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് നേടുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് 2018 ൽ പോർച്ചുഗീസ് ഇന്റർനാഷണൽ തഹാരത്തെ യുവന്റസ് ഒപ്പിടുന്നത് റൊണാൾഡോയുടെ വരവിന് ശേഷം ടീമിന്റെ പ്രകടനത്തിൽ കാര്യനായി കുറവ് വന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ വരവിന് ശേഷം തുടർച്ചയായി മൂന്ന് സീസണുകളിൽ ക്വാർട്ടർ ഫൈനൽ കടക്കുന്നതിൽ ക്ലബ് പരാജയപ്പെട്ടു. റൊണാൾഡോയുടെ ആദ്യ സീസണിൽ, എ‌എഫ്‌സി അയക്സ് ക്വാർട്ടർ ഫൈനലിൽ 3-2 എന്ന സ്കോറിനൊപ്പം അവരെ പുറത്താക്കി.കഴിഞ്ഞ സീസണിൽ ലിയോൺ അവസാന 16 ൽ പുറത്താക്കി. റൊണാൾഡോ യുവന്റസ് വരുന്നതിനുമുമ്പ് നാല് സീസണുകളിൽ രണ്ട് ഫൈനലുകൾ കളിച്ചു എന്നത് ശ്രദ്ധേയമാണ്.