❝ ഇവിടുത്തെ 🇮🇹🏆 ലക്ഷ്യം ഞാൻ 🤍🖤
പൂർത്തിയാക്കി 👋⚽ ക്ലബ് വിടുമെന്ന്
പറയാതെ പറഞ്ഞു ❞

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഓരോ ദിവസവും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. സിരി എ യിലെയും ചാമ്പ്യൻസ് ലീഗിലെയും യുവന്റസിന്റെ മോശം പ്രകടനവും ,വിലകൂടിയ കാറുകളുടെ ശേഖരം ടൂറിനിലെ തന്റെ വീട്ടിൽ നിന്ന് മാറ്റിയതോടെയും റൊണാൾഡോ ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. എന്നാൽ കഴിഞ്ഞ ദിവസം പങ്കു വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം യുവന്റസ് വിടുന്നതിനെ സൂചനകൾ നൽകിയിരിക്കുകയാണ്. 2022 വരെയാണ് റൊണാൾഡോക്ക് യുവന്റസുമായി കരാറുള്ളത്. ഈ സീസണിൽ യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയ ,സൂപ്പർ കപ്പ് കിരീടങ്ങൾ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച റൊണാൾഡോ സിരി എ ടോപ് സ്‌കോറർ നേടിയതിലും സന്തോഷം പ്രകടിപ്പിച്ചു.ലീഗ് നേടിയതിന് ഇന്റർ മിലാനെ അഭിനന്ദിച്ച അദ്ദേഹം ഇറ്റലിയിൽ കാലുകുത്തിയ ദിവസം മുതൽ താൻ നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടിയതായും പറഞ്ഞു.

ക്രിസ്റ്റ്യാനോ ഇൻസ്റ്റാഗ്രാമിൽ എഴുതി “ഏതൊരു മുൻനിര കളിക്കാരന്റെയും ജീവിതവും കരിയറും ഉയർച്ചകളും താഴ്ചകളും നിറഞ്ഞതാണ്, ഓരൊ വർഷവും അസാധാരണമായ കളിക്കാരും അതിശയകരമായ ലക്ഷ്യങ്ങളുമുള്ള ടീമുകളെ നേരിടേണ്ടി വരും.അതിനാൽ മികവ് പുലർത്തുന്ന തലങ്ങളിൽ തുടരാൻ എല്ലായ്‌പ്പോഴും കൂടുതൽ ശ്രമിക്കേണ്ടതുണ്ട്”.

“ഈ വർഷം ഞങ്ങൾക്ക് സിരി എ നേടാൻ കഴിഞ്ഞില്ല, കിരീടത്തിനു അർഹരായ ഇന്റർ മിലാനെ അഭിനന്ദിക്കുന്നു, എന്നിരുന്നാലും, ഈ സീസണിൽ യുവന്റസിൽ ടീമെന്ന നിലയിലും വ്യക്തിപരമായി നേടിയ എല്ലാ കാര്യങ്ങളും വിലമതിക്കുന്നതാണ്. നേട്ടങ്ങൾ വിജയിക്കാൻ എളുപ്പമല്ലാത്ത ഒരു രാജ്യത്ത് നിന്നും ഇറ്റാലിയൻ സൂപ്പർ കപ്പ്, ഇറ്റാലിയൻ കപ്പും സെറി എ ടോപ്പ് സ്കോറർ ട്രോഫിയും നേടിയതിൽ വളരെ സന്തോഷമുണ്ട്”.


“ഈ നേട്ടങ്ങളിലൂടെ ഇറ്റലിയിൽ എത്തിയ ആദ്യ ദിവസം മുതൽ ഞാൻ സ്വയം നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിലെത്തി.അതിശയകരമായ കളിക്കാർ, ഭീമൻ ക്ലബ്ബുകൾ, സ്വന്തമായി ഒരു ഫുട്ബോൾ സംസ്കാരം എന്നിവയുളള രാജ്യത്തു നിന്നും ചാമ്പ്യൻഷിപ്പ്, കപ്പ്, സൂപ്പർ കപ്പ് എന്നിവ നേടുന്നതിനും ഒപ്പം ഈ മഹത്തായ ഫുട്ബോൾ രാജ്യത്ത് മികച്ച കളിക്കാരനും മികച്ച സ്കോററാകാനും സാധിച്ചു”.

“ഞാൻ റെക്കോർഡുകൾ പിന്തുടരില്ലെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്, റെക്കോർഡുകൾ എന്നെയാണ് പിന്തുടരുന്നത്, ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാത്തവർക്ക് വളരെ ലളിതമായി പറഞ്ഞു തരാം.ഫുട്ബോൾ ഒരു കൂട്ടായ ഗെയിമാണ്, എന്നാൽ വ്യക്തിഗത മികവിലൂടെ മാത്രമാണ് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളു. ഗ്രൗണ്ടിന് പുറത്തും അകത്തും കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി കിരീടങ്ങൾക്കൊപ്പം റെക്കോർഡുകളും സ്വാഭാവികമായി വരും , ചിലത് മറ്റൊന്നിന്റെ സ്വാഭാവിക പരിണതഫലങ്ങളാണ്.

“അതിനാൽ, കഴിഞ്ഞ ദിവസങ്ങളിൽ നേടിയ നേട്ടങ്ങളിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു .ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ ചാമ്പ്യൻ, ലീഗ്കപ്പ്,സൂപ്പർ കപ്പ് ,മികച്ച കളിക്കാരൻ ,മികച്ച സ്‌കോറർ,ഇംഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ ഒരു ക്ലബിനായി നൂറിലധികം ഗോളുകൾ നേടുകയും ഞാൻ കളിച്ച രാജ്യങ്ങളിൽ എന്റെ മുദ്ര പഠിപ്പിക്കുവാനും സാധിച്ചു. ഞാൻ പ്രതിനിധീകരിച്ച ക്ലബ്ബുകളുടെ ആരാധകർക്ക് സന്തോഷവും നൽകി.ഇതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നത്,അവസാന ദിവസം വരെ ഞാൻ അതിനെ പിന്തുടർന്ന് കൊണ്ടിരിക്കും “.

“ഈ യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി! നമുക്ക് ഒരുമിച്ച് നിൽക്കാം !” റൊണാൾഡോ എഴുതി