❝ റോണോയെ ✍️⚽ യുവന്റസിലേക്ക്
കൊണ്ടുവന്ന തീരുമാനത്തെ കുറിച്ച്
ഇന്നലെ 🗣👔 രാജിവെച്ച പ്രസിഡന്റ് ❞

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള കൂടുമാറ്റം പരാജയപ്പെട്ട ഒന്നാണെന്ന് വിലയിരുത്തലുകളുണ്ട്. വ്യക്തി​ഗതമായി റൊണാൾഡോയുടെ മികവിന് കോട്ടമൊന്നും തട്ടിയില്ലെങ്കിലും, താരത്തിന്റെ വരവോടെ ക്ലബിന് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ലെന്നതാണ് ഈ വിമർശനത്തിന് കാരണം.1995-96 സീസണിന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് യുവന്റസിനെ നയിക്കുമെന്ന പ്രതീക്ഷയിൽ 2018 ൽ റയൽ മാഡ്രിഡിൽ നിന്ന് റൊണാൾഡോയെ 99 മില്യൺ ഡോളർ (8 138 മില്യൺ) നൽകിയാണ് സ്വന്തമാക്കിയത്.

എന്നാൽ മൂന്ന് സീസൺ കഴിഞ്ഞിട്ടും ചാമ്പ്യൻസ് ലീ​ഗിൽ സെമി പോലുമെത്താൻ യുവന്റസിനായില്ല. പോരാത്തതിന് ഈ സീസണിൽ കുത്തകാവകാശമായി കൈവശം വച്ചിരുന്നു സെരി എ കിരീടവും യുവന്റസിന് നഷ്ടമായേക്കും.ടീമിന്റെ പ്രകടനം മോശമാകുകയും റൊണൾഡോയുടെ ട്രാൻസ്ഫർ വിമർശനമേറ്റുവാങ്ങുകയും ചെയ്യുമ്പോഴും യുവന്റസ് പ്രസിഡന്റ് ആന്ദ്രെ ആ​ഗ്നെലിക്ക് കുലുക്കമൊന്നുമില്ല. റൊണാൾഡോയുടെ ട്രാൻസ്ഫർ തെറ്റായ തീരുമാനമല്ലന്നാണ് ആ​ഗ്നെലി പറയുന്നത്.അഅഞ്ച് തവണ ബാലൺ ഡി ഓർ വിജയിയുടെ സാന്നിധ്യം സെറിയിലെ മറ്റ് ക്ലബ്ബുകൾക്ക് 4 മില്യൺ ഡോളർ അധിക വരുമാനം ഉറപ്പുനൽകി എന്നും ആൻഡ്രിയ അഗ്നെല്ലി പറഞ്ഞു.


റൊണാൾഡോയെ കൊണ്ടുവന്ന തീരുമാനം തെറ്റല്ല, നാളേയും ഞാൻ അങ്ങനെ തന്നെ ചെയ്യും, റൊണാൾഡോയെ ഞങ്ങൾ ഇറ്റലിയിലെത്തിച്ചു അത് ലീ​ഗിലെ മറ്റ് ക്ലബുകൾക്കും ​ഗുണം ചെയ്തു, ലീ​ഗിലെ റൊണാൾഡോയുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം മറ്റ് ക്ലബുകൾക്കും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ട്, ആ​ഗ്നെലി ഒരു ഇറ്റാലിയൻ മാധ്യമത്തോട് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 126 മത്സരങ്ങൾ കളിച്ച റോണോ 97 ഗോളുകൾ നേടിയിട്ടുണ്ട്.

യുവന്റസിനായി റൊണാൾഡോ രണ്ടു സിരി എ കിരീടങ്ങളും രണ്ട് സൂപ്പർകോപ്പയും നേടിയിട്ടുണ്ട്.2020-21 സീസണിൽ 32 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. 25 ഗോളുമായി സിരി എ യിൽ ടോപ് സ്കോററാണ്.ഗോൾഡൻ ബൂട്ടിനായുള്ള മൽസരത്തിൽ ഇന്റർ ഫോർവേഡ് റൊമേലു ലുകാകുവിനേക്കാൾ നാല് ഗോളുകൾക്ക് മുന്നിലാണ്.

അലയൻസ് സ്റ്റേഡിയത്തിലെ കരാറിന്റെ അവസാന വർഷത്തോടടുക്കുമ്പോൾ റൊണാൾഡോ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെടുത്തി വാർത്തകൾ വരുന്നുണ്ട്. എന്നാൽ റൊണാൾഡോ ഒരു സീസണും കൂടി യുവന്റസിൽ തുടരുമെന്ന് യുവന്റസ് വൈസ് ചെയർമാൻ പവൽ നെഡ്വെഡ് ഉറപ്പ് നൽകി.