അവസാന നിമിഷം തീയായി റൊണാൾഡോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ഗോളടിച്ചു കൂട്ടി തകർപ്പൻ ജയത്തോടെ ബയേൺ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഓൾഡ് ട്രാഫൊർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യ റയൽ മത്സരം പുരോഗമിക്കുകയാണ്. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകളും നേടി സമനിലയിലേക്ക് നീങ്ങുകയാണ്. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ യുണൈറ്റഡ് അത്ഭുതകരമായ വിജയം നേടിയിരിക്കുകയാണ്. നിർണായക സമയത്ത് ടീമിന് വേണ്ടി ഗോൾ നേടി രക്ഷപെടുത്താൻ റൊണാൾഡോക്കൊപ്പം ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പ്രകടനം.

സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ഹീറോ ആയത് റൊണാൾഡോ തന്നെ ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ പകുതിയിൽ വിയ്യറയൽ വട്ടം കറക്കുന്നതാണ് കണ്ടത്. ഡിഹിയയുടെ അത്ഭുത പ്രകടനം ഇല്ലായിരുന്നു എങ്കിൽ ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലോ അഞ്ചോ ഗോളുകൾക്ക് പിറകിൽ ആയേനെ. നാലു ഗംഭീര സേവുകൾ ആണ് ഡി ഹിയ ആദ്യ പകുതിയിൽ നടത്തിയത്. രണ്ടാം പകുതിയിൽ ഡാലോട്ടിന്റെ ഭാഗത്തു കൂടെ തന്നെ വിയ്യ റയലിന്റെ ഗോൾ വന്നു. 53ആം മിനുട്ടിൽ അൽകാസർ ആണ് ഗോൾ സ്കോർ ചെയ്തത്. ഡഞ്ചുമ കൊടുത്ത പാസ് സ്ട്രൈക്കർ ടച്ചോടെ അൽ കാസർ വലയിൽ എത്തിച്ചു.

59ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് യുണൈറ്റഡിന്റെ സമനില ഗോളിൽ കലാശിച്ചു. ട്രെയിനിങ് ഗ്രൗണ്ടിലെന്ന പോലെ ഫ്രീകിക്ക് നിന്ന് ബ്രൂണോ ഫെർണാണ്ടസ് പെനാൾട്ടി ബോക്സിന് പുറത്ത് ആരും മാർക്ക് ചെയ്യാതെ നിൽക്കുക ആയിരുന്ന അലക്സ് ടെല്ലസിനെ കണ്ടെത്തി. ടെല്ലസിന്റെ ഇടം കാലൻ വോളിൽ വിയ്യറയലിനെ ആകെ ഞെട്ടിച്ച് വലയിൽ പതിച്ചു. സ്കോർ 1-1.കളിയിൽ 95ആം മിനുട്ടിൽ കവാനി തുടങ്ങി വെച്ച അറ്റാക്ക് റൊണാൾഡോയിൽ എത്തി. പന്ത് റൊണാൾഡോ ലിംഗാർഡിന് കൈമാറുകയും താ തിരികെ റൊണാൾഡോക്ക് പാസ്ക്കൊടുക്കുകയും ചെയ്തു. റൊണാൾഡോക്ക് അവിടെ ലക്ഷ്യം തെറ്റിയില്ല.

ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ട് ലെവെൻഡോസ്‌കിക്ക് ഗോളടിക്കുക്ക എന്നത് വളരെ സാധാരണ കാര്യമാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെ നേരിട്ട ബയേൺ എതിരില്ലാത്ത അണച്ച് ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി ലെവൻഡോസ്കി ബയേൺ നിരയിൽ മികച്ചു നിന്നു. 12ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ആദ്യ ഗോൾ. 27ആം മിനുട്ടിൽ മുള്ളറിന്റെ അസിസ്റ്റിൽ നിന്ന് ലെവൻഡോസ്കി തന്റെ രണ്ടാം ഗോളും നേടി.ഈ സീസണിൽ ഇതുവരെ വെറും എട്ടു മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ അടിക്കാൻ ലെവൻഡോസ്കിക്ക് ആയിട്ടുണ്ട്. 68ആം മിനുട്ടിൽ ഗ്നാബറി,74ആം മിനുട്ടിൽ സാനെയും 87ആം മിനുട്ടിൽ ചൗപമൗടിംഗും ബയേണായി ഗോൾ നേടി.

Rate this post