❝ ലുകാകുവിനേക്കാൾ എളുപ്പത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാർക് ചെയ്യാം❞

യൂറോ 2020 ക്വാർട്ടർ ഫൈനലിൽ റൊമേലു ലുകാകുവിനുപകരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഇറ്റലി താരം ഫ്രാൻസെസ്കോ അസെർബി . ഇന്നലെ ഓസ്ട്രിയക്കെതിരെ നടന്ന പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ 2-1 വിജയത്തിന്റെ 120 മിനിറ്റ് മുഴുവൻ അസെർബി കളിച്ചിരുന്നു. വെംബ്ലിയിൽ നടന്ന ഗോളില്ലാത്ത ആദ്യ 90 മിനിറ്റിന് ശേഷം എക്സ്ട്രാ ടൈമിൽ നേടിയ ഗോളുകൾക്ക് വിജയിക്കാന് ഇറ്റലി ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്. പ്രീ ക്വാർട്ടറിൽ റോബർട്ടോ മാൻസിനിയുടെ ടീമിന് ഇന്ന് നടക്കുന്ന പോർച്ചുഗൽ ബെൽജിയം മത്സരത്തിലെ വിജയിയെയാവും നേരിടുന്നത്.

ക്വാർട്ടറിൽ പോർച്ചുഗലിന്റെ നേരിടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ലാസിയോയുടെ 33 കാരനായ ഇറ്റാലിയൻ ഡിഫൻഡർ ആഗ്രഹിക്കുന്നത്. കാരണം “സമ്പൂർണ്ണ കളിക്കാരനായി” കാണുന്ന ലുകാകുവിനേക്കാൾ റൊണാൾഡോയെ തടയാൻ താൻ ഇഷ്ടപെടുന്നുവെന്നാണ് അസെർബി പറയുന്നത്. ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിന് ശേഷം പ്രതിരോധിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ആരാണ് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “ഒരുപക്ഷേ ലുകാകു, കാരണം അദ്ദേഹം ഒരു സമ്പൂർണ്ണ കളിക്കാരനാണ്, എല്ലായ്പ്പോഴും സ്കോർ ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും” എന്നാണ് ഇറ്റലി സെന്റർ ബാക്ക് അഭിപ്രായപ്പെട്ടത്.

“സെന്റർ ഫോർ‌വേർ‌ഡ് എന്ന നിലയിൽ, ലുകാകുവിനെ മാർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് കാരണം അയാൾ‌ക്ക് കൂടുതൽ‌ ശാരീരികക്ഷമതയുണ്ട്, ശക്തിയുണ്ട്, മാത്രമല്ല സ്‌ട്രൈക്കറുടെ എല്ലാ ഗുണങ്ങളുമുണ്ട്.“ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ക്ലാസിക് ഫോർ‌വേർ‌ഡ്, പക്ഷേ ലുകാകുവിനേക്കാൾ‌ മാർ‌ക്ക് ചെയ്യാൻ‌ എളുപ്പമാണ്.”


യൂറോ കപ്പിൽ മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിറൊണാൾഡോ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ഒന്നാമതാണ്. ഹംഗറിയെതിരായ 3-0 വിജയത്തിൽ രണ്ടുതവണയും ജർമ്മനിയോട് 4-2 ന് തോറ്റ മത്സരത്തിൽ ഒരു തവണയും ഫ്രാൻസുമായുള്ള 2-2 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ രണ്ട് പെനാൽറ്റികളും നേടി. റഷ്യയ്‌ക്കെതിരായ ബെൽജിയത്തിന്റെ ഓപ്പണിംഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലുകാകുവിന് ഡെൻമാർക്കിനെതിരായ തുടർന്നുള്ള വിജയത്തിൽ സ്കോർഷീറ്റിൽ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, ഫിൻലാൻഡിനെതിറീ ഗോൾ നേടി തിരിച്ചു വന്നു.ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ റൊണാൾഡോക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് ലുകാകുവാണ്.

പരിക്ക് പറ്റിയ ഡിഫൻഡർ കെല്ലിനിക്ക് പകരക്കാരനായാണ് ഫ്രാൻസെസ്കോ അസെർബി ഓസ്ട്രിയക്കെതിരെ ഇറ്റാലിയൻ സ്‌ക്വാഡിൽ ഇടം നേടിയത്. 2014 ൽ ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച 33 കാരൻ ആദ്യമായാണ് വലിയ ചാമ്പ്യൻഷിപ്പിൽ ഇറ്റാലിയൻ ടീമിന്റെ ഭാഗമായത്. 2018 മുതൽ ലാസിയോക്ക് വേണ്ടിയാണ് താരം ബൂട്ടകെട്ടിയത്.