ഞാൻ സ്വപ്നമായി കണ്ടത് ഒന്നും ലഭിച്ചില്ല 😱പക്ഷേ ജുവന്റസിനെ സ്നേഹിക്കുന്നുവെന്ന് റൊണാൾഡോ

ഫൂട്ബോൾ ലോകം ഇന്നും റൊണാൾഡോ എന്ന പോർച്ചുഗീസ് താരം സമ്മാനിച്ച ഞെട്ടലിന്റെ ത്രില്ലിൽ തന്നെയാണ്. ലോക ഫൂട്ബോൾ പ്രേമികളെ എല്ലാം ഞെട്ടിച്ച താരത്തിന്റെ ക്ലബ് മാറ്റം എല്ലാം പ്രിയ ആരാധകരും ഒപ്പം കായിക ലോകവും ഏറ്റെടുത്ത് കഴിഞ്ഞു. ഇന്നലെയാണ് എല്ലാ കായിക പ്രേമികളുടെയും വൻ ആശങ്കകൾക്കും ആകാംക്ഷകൾക്കും വിട നൽകി സൂപ്പർ താരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ എത്തുമെന്ന വാർത്ത പിറത്തുവന്നത്.ദിവസങ്ങളായി ഏറെ സജീവമായി നിലനിന്നിരുന്ന എല്ലാവിധ ചർച്ചകൾക്കും ഒടുവിൽ സസ്പെൻസ് നിറച്ചാണ് വീണ്ടും റൊണാൾഡോ ഇംഗ്ലീഷ് ക്ലബ്ബിൽ എത്തുന്നത്.

താരം ഇപ്പോഴത്തെ ക്ലബ്ബായ ജുവന്റസിൽ നിന്നും മാറുവാൻ ആഗ്രഹിക്കുന്നതായി ക റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും താരം ഏത് ക്ലബിലേക്ക്‌ എത്തും എന്നതിൽ ആകാംക്ഷ നിലനിന്നിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും വളരെ നാടകീയതകൾക്ക് എല്ലാം ഒടുവിലായി പിന്മാറ്റം പ്രഖ്യാപിച്ചതാണ് പഴയ തട്ടകത്തിലേക്കുള്ള ഇതിഹാസ താരത്തിന്റെ വരവിന് കാരണം.കഴിഞ്ഞ ദിവസം ജുവന്റസിൽ തന്റെ പ്രിയപ്പെട്ട സഹതാരങ്ങൾക്ക്‌ അരികിൽ എത്തിയ റൊണാൾഡോ ക്ലബ്ബ്‌ മാറുന്ന കാര്യം എല്ലാവരോടും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വൈകാരികമായിട്ടാണ് താരം സംസാരിച്ചത്.


ജുവന്റസിലെ താരങ്ങളോട് എല്ലാം യാത്ര പറഞ്ഞ ഇതിഹാസതാരം തനിക്ക് പക്ഷേ ജുവന്റസിനൊപ്പം പ്രതീക്ഷിച്ച പോലൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്നും വിശദമാക്കി. താൻ ഒരുവേള സ്വപ്‌നം കണ്ടതൊന്നും നേടാന്‍ കഴിഞ്ഞില്ല എന്നും പറഞ്ഞ റൊണാൾഡോ വളരെ അധികം വൈകാരികനായിട്ടാണ് വാക്കുകൾ എല്ലാം പങ്കുവെച്ചത്. “ഞാൻ എന്റെ മൂന്ന് വർഷകാലം ഈ ക്ലബ്ബിനായി നൽകി. എന്റെ ഈ അവസാന കാലയളവിൽ പോലും ഞാൻ ഈ നഗരത്തെ നിങ്ങളെ എല്ലാം സ്നേഹിക്കുന്നുണ്ട് എനിക്ക് എന്റെ കഴിവിനോപ്പം കഴിയാവുന്ന എല്ലാം ഞാൻ നൽകി കഴിഞ്ഞു.ചരിത്രത്തിലെ തന്നെ മികച്ച ഈ ടീമിൽ നിന്നും ഈ ഒരു പ്രിയ കുടുംബത്തിൽ ഞാൻ പോവുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ ഈ നേട്ടങ്ങൾ എല്ലാം അഭിമാനകരമാണ് ” താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇപ്രകാരം കുറിച്ചു