Ronaldo/Messi :”ഇന്നലെ റൊണാൾഡോ ഇന്ന് മെസ്സി വൈറലായി സിറാജ് വിക്കറ്റ് സെലിബ്രേഷൻ “

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ ഏറെ ആവേശം നിറച്ചാണ് സെഞ്ചൂറിയൻ ക്രിക്കറ്റ്‌ ടെസ്റ്റ്‌ പുരോഗമിക്കുന്നത് മത്സരത്തിൽ ബൗളിംഗ് മികവിനാൽ ഇന്ത്യൻ ടീം സർവ്വ അധിപത്യം ഉറപ്പിക്കുമ്പോൾ അഞ്ചാം ദിനം പെയ്യുന്ന മഴയെ കുറിച്ചാണ് ഇന്ത്യൻ ടീം ആശങ്ക.

നാലാം ദിനം സൗത്താഫ്രിക്കക്ക്‌ മുൻപിൽ 305 റൺസ്‌ വമ്പൻ വിജയലക്ഷ്യം വെച്ച ഇന്ത്യൻ ബൗളർമാർ എല്ലാം ഒരിക്കൽ കൂടി മനോഹരമായിട്ടാണ് ബൗളിംഗ് ചെയ്തത്. രണ്ടാം ഇന്നിങ്സിൽ തുടക്ക ഓവറിൽ ഓപ്പണർ മാർക്രം വിക്കറ്റ് ഷമി നേടിയപ്പോൾ പിന്നീട് മുഹമ്മദ്‌ സിറാജ് ഊഴമായിരുന്നു. പിറ്റേഴ്സൻ വിക്കറ്റ് റിഷാബ് പന്ത് കൈകളിൽ എത്തിച്ച് സ്വന്തമാക്കിയ സിറാജ് ഒന്നാം ഇന്നിങ്സിലെ പോലെ ഒരു സ്പെഷ്യൽ സെലിബ്രേഷൻ നടത്തിയാണ് വീണ്ടും ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം ഞെട്ടിച്ചത്

ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നേടിയ ശേഷം പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോ ട്രേഡ് മാർക്ക് സെലിബ്രേഷൻ നടത്തിയ സിറാജ് ഇത്തവണയും റോണോ സെലിബ്രേഷനിലാണ് തന്റെ വിക്കറ്റ് ആഘോഷമാക്കിയത്.

എന്നാൽ ഇത്തവണ റൊണാൾഡോ സെലിബ്രേഷൻ ഒപ്പം അർജന്റീനൻ സ്റ്റാർ താരം മെസ്സി സെലിബ്രേഷൻ കൂടി സിറാജ് തന്റെ ബൗളിംഗ് ആഘോഷത്തിന്റെ ഭാഗമാക്കി. മെസ്സി സ്റ്റൈലിൽ ആകാശത്തെക്ക് ഇരു കൈകളും ഉയർത്തി നിന്നാണ് സിറാജ് തന്റെ ഈ വിക്കറ്റ് ആഘോഷമാക്കി മാറ്റിയത്. ഫാസ്റ്റ് ബൗളർ സിറാജ് ഒപ്പം മായങ്ക് അഗർവാളിനെയും നമുക്ക് കാണാനായി സാധിച്ചു