❝റൊണാൾഡോ മെസ്സിയോ ആ ഗോൾ അടിച്ചാൽ ആളുകൾ വാഴ്ത്തിയേനെ❞

ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലിവർപൂൾ ഫോർവേഡ് മുഹമ്മദ് സലാ നേടിയ ഗോളിനെ കുറിച്ചായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. അത്ര മികച്ചൊരു ഗോളാണ് ഈജിപ്ഷ്യൻ താരം നേടിയത്.റെഡ്സ് മാനേജർ ജർഗൻ ക്ലോപ്പ് സലയുടെ ഗോളിനെ അവിശ്വസനീയമായ പരിശ്രമത്തിന് അഭിനന്ദിക്കുകയും ലോകോത്തര കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയ ഗോൾ ലോക ഫുട്ബോൾ കണ്ട മികച്ച ഗോളുകളിൽ ഒന്നാണെന്നും ക്ലൊപ്പ് അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ മാത്രമാണ് ഇതുപോലുള്ള ഗോളുകൾ നേടുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. “ആദ്യ ടച്ച്, പിന്നാലെ ആദ്യ ടാക്കിൾ മറികടന്നത്, തുടർന്ന് അത് അദ്ദേഹത്തിന്റെ വലതു കാലിലേക്ക് മാറ്റി ഫിനിഷ് ചെയ്യുന്നത്, എല്ലാം തികച്ചും അസാധാരണമായിരുന്നു.” ക്ലോപ്പ് പറഞ്ഞു.”ശരിയായ സമയത്തിലും ശരിയായ സ്ഥലത്തിലും നിങ്ങൾ ശരിക്കും ഭാഗ്യവാനാകുമ്പോൾ മാത്രം നിങ്ങൾ കാണുന്ന ഒരു വ്യക്തിഗത ഗുണമായിരുന്നു അത്.” ഗോളിനെക്കുറിച്ച് ക്ലൊപ്പ് പറഞ്ഞു.

“ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആ ഗോൾ നേടിയാൽ ലോകം മുഴുവൻ പറയും, ‘അതെ’, കാരണം അവർ ലോകോത്തരമാണ്.ലോകോത്തരമായതിനാൽ ആണ് സലയും ഗോൾ നേടിയത് .ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സലാ”. ക്ലൊപ്പ് പറഞ്ഞു.“കാര്യം, അവൻ അങ്ങനെ ഒരു ഗോൾ നേടുന്നത് ഇതാദ്യമല്ല, കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അതേ ഗോൾ നേടി. ഫിനിഷ് അല്പം വ്യത്യസ്തമായിരുന്നു, ഡ്രിബ്ലിംഗ് ഒന്നുതന്നെയായിരുന്നു”.

“ഈ ക്ലബ് ഈ ഗോൾ ഒരിക്കലും മറക്കില്ല, അതിനാൽ ആളുകൾ ഈ സ്ട്രൈക്കിബെ കുറിച്ച് വളരെക്കാലം സംസാരിക്കും, 50 അല്ലെങ്കിൽ 60 വർഷം വരെ അവർ ഈ ഗോൾ ഓർക്കും.” – ക്ലോപ്പ് പറഞ്ഞു. സീസണിലെ ഏഴാമത്തെ പ്രീമിയർ ലീഗ് മത്സരത്തിനായി ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ ആൻഫീൽഡിലെത്തിയപ്പോൾ ഒരു ക്ലാസിക് പ്രകടനമാണ് ആരാധകർക്ക് കാണാതായത്.

Rate this post