റൊണാൾഡോ പുറത്ത് , ലയണൽ മെസ്സിയും നെയ്മറും എംബപ്പേയും ഫിഫ ബെസ്റ്റ് ഷോർട്ട് ലിസ്റ്റിൽ |FIFA

ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക പുറത്ത് വന്നിരിക്കുകയാണ്.ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരെല്ലാം മികച്ച താരത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ട്. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടം പിടിച്ചില്ല.

2022-ൽ ഖത്തറിൽ 36 വർഷത്തിനുശേഷം മൂന്നാം ഫിഫ ലോകകപ്പ് നേടിയ അർജന്റീന ടീമിൽ നിന്നും മെസ്സി, ജൂലിയൻ അൽവാരസ് എന്നീ രണ്ട് താരങ്ങൾ 14 അംഗ പട്ടികയിൽ ഇടം പിടിച്ചു.തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന അൽവാരസ് ടൂർണമെന്റിൽ നാല് ഗോളുകൾ നേടി, ക്യാപ്റ്റൻ മെസ്സി ഏഴ് ഗോളുകൾ നേടുകയും ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്തു.ബ്രസീലിന്റെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,വിനീഷ്യസ് ജൂനിയർ എന്നിവരും ഇടം നേടിയിട്ടുണ്ട്. നിലവിലെ ബാലൺഡി’ഓർ ജേതാവായ കരീം ബെൻസിമയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയും തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലയണൽ മെസ്സി, ഹൂലിയൻ ആൽവരസ്,ജൂഡ് ബെല്ലിങ്‌ഹാം,കരിം ബെൻസിമ,കെവിൻ ഡി ബ്രൂയിന,എർലിംഗ് ഹാലന്റ്,അഷ്‌റഫ് ഹക്കീമി, റോബർട്ട് ലെവന്റോസ്‌ക്കി, സാഡിയോ മാനെ,കിലിയൻ എംബപ്പേ,ലൂക്കാ മോഡ്രിച്ച്,നെയ്മർ ജൂനിയർ, മുഹമ്മദ് സലാ,വിനീഷ്യസ് ജൂനിയർ എന്നിവരാണ് ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.

ലയണൽ സ്‌കലോനി (അർജന്റീന), ദിദിയർ ദെഷാംപ്‌സ് (ഫ്രാൻസ്) എന്നിവർ പെപ് ഗ്വാർഡിയോള, കാർലോസ് ആൻസെലോട്ടി, വാലിഡ് റെഗ്രാഗി എന്നിവരോടൊപ്പം മികച്ച പുരുഷ ഫുട്‌ബോൾ പരിശീലകനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.എംബാപ്പെ, റിച്ചാർലിസൺ എന്നിവരാണ് പുഷ്‌കാസ് അവാർഡിനുള്ള പ്രധാന നോമിനികൾ.

അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും ചാമ്പ്യൻസ് ലീഗ് ജേതാവ് തിബൗട്ട് കോർട്ടോയിസും യാസിൻ ബൗണോയും ദ ബെസ്റ്റ് മെൻസ് ഗോൾകീപ്പറിനുള്ള അഞ്ച് നോമിനേഷനുകളിൽ ഉൾപ്പെട്ടു.ബ്രസീൽ ഗോൾകീപ്പർമാരായ എഡേഴ്സണും അലിസൺ ബെക്കറും മികച്ച ഗോൾകീപ്പർക്കുള്ള മത്സരത്തിലെ മറ്റ് രണ്ട് പേർ, തുടർച്ചയായ ലോകകപ്പ് ഫൈനലുകളിൽ എത്തിയ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് പട്ടികയിൽ ഇല്ലായിരുന്നു.

Rate this post