കാമുകിക്ക് മോതിരം സമ്മാനിച്ച് റൊണാള്‍ഡോ; വില കേട്ട് ഞെട്ടി ആരാധകര്‍

യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളിലൊരാളാണ് . ആഡംബര കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരം തന്നെ സ്വന്തമായുള്ള റൊണാള്‍ഡോയുടെ കാമുകിയാണ് ജോര്‍ജിനാ റോഡ്രിഗസ്. സുഹൃത്തും കാമുകിയുമായ ജോര്‍ജിന റോഡ്രിഗസിന് ഇത്തവണത്തെ സീസണിന് ശേഷമുള്ള ഇടവേളയില്‍ റൊണാള്‍ഡോ വിവാഹനിശ്ചയ മോതിരം അണിയിച്ചെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഒരു റോസാപ്പൂവും കൈയില്‍ പിടിച്ച് മോതിരം ഉള്‍പ്പെടുന്ന ചിത്രം ജോര്‍ജിന ആരാധകരുമായി പങ്കുവെച്ചതാണ് റോണോയും ജോര്‍ജീനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയെ വീണ്ടും ശക്തിപ്പെടുത്തുന്നത്. ഇപ്പോഴിതാ റൊണാള്‍ഡോയുടെ വിവാഹ നിശ്ചയത്തേക്കാളേറെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ജോര്‍ജിന അണിഞ്ഞ മോതിരത്തിന്റെ വിലയാണ്. ഏകദേശം 615,000 യൂറോയാണ് (ഏകദേശം 5.5 കോടി രൂപ) റൊണാള്‍ഡോ അണിയിച്ച മോതിരത്തിന്റെ വില. ഡയമണ്ടില്‍ തീര്‍ത്ത മോതിരത്തിന്റെ വില റൊണാള്‍ഡോയെ സംബന്ധിച്ച് വലുതല്ലെങ്കിലും ആരാധകരെ സംബന്ധിച്ച് വില ഞെട്ടിക്കുന്നതാണ്.