“റൊണാൾഡോ പിഎസ്ജി യിലേക്കോ ? പോർച്ചുഗീസ് സൂപ്പർ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട് “

പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2021-22 സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം ലീഗ് 1 ടീമായ പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരാനൊരുങ്ങുന്നു. 2021 ൽ റെഡ് ഡെവിൾസുമായുള്ള തന്റെ രണ്ടാമത്തെ സ്പെല്ലിനായി റൊണാൾഡോ ഓൾഡ് ട്രാഫോർഡ് ടീമിലേക്ക് മടങ്ങിഎത്തിയത്. എന്നാൽ സീസൺ തുടക്കത്തിൽ റൊണാൾഡോ ഗോളുകൾ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അത് തുടരാൻ സാധിച്ചില്ല.മോശം പ്രകടനത്തിന്റെ പേരിൽ 2021 ഡിസംബറിൽ മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയർ ക്ലബ്ബിൽ നിന്ന് പുറത്തുപോകുകയും ചെയ്തു.

ഫുട്ബോൾ ട്രാൻസ്ഫറുകൾ റിപ്പോർട്ട് ചെയ്തതുപോലെ, റൊണാൾഡോ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം പിഎസ്ജിയിൽ ചേർന്നേക്കും. ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മാഞ്ചസ്റ്റർ ഡെർബിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് റൊണാൾഡോ പോർച്ചുഗലിലേക്ക് തിരിച്ചു പോയിരുന്നു . ഹിപ് ഫ്ലെക്‌സറിന് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം മത്സരത്തിൽ നിന്ന് വിട്ടു നിന്നത് . മത്സരത്തിൽ യുണൈറ്റഡ് 4-1ന് പരാജയപെട്ട് ആദ്യ നാലിൽ നിന്നും പുറത്തായി .അടുത്ത സീസണിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിലും റൊണാൾഡോ മറ്റ് ഓപ്ഷനുകൾ പരിഗണിക്കാൻ സാധ്യതയുണ്ട്.

അടുത്ത സീസണിൽ റൊണാൾഡോ മുൻ ക്ലബായ സ്പോർട്ടിംഗിലേക്ക് മാറാനും സാധ്യതയില്ല.അഞ്ച് തവണ ബാലൺ ഡി ഓർ അവാർഡ് ജേതാവിനെ പിഎസ്ജിയിലേക്ക് എത്തിക്കും എന്ന റിപോർട്ടുകൾ മുൻപേ വന്നിരുന്നു.ഫ്രഞ്ച് ടോപ്പ്-ടയർ ലീഗിൽ റൊണാൾഡോ മെസ്സിക്കും നെയ്മർ ജൂനിയറിനും ഒപ്പം കളിക്കുമെന്ന ആശയം തീർച്ചയായും ആരാധകരെ ആവേശഭരിതരാക്കുകയും റൊണാൾഡോയും മെസ്സിയും ഒരുമിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടുന്ന കാഴച മനോഹരം തന്നെയാവും.

2021-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിലേക്ക് മടങ്ങിയതിന് ശേഷം, റൊണാൾഡോ ടീമിനായി 30 മത്സരങ്ങളിൽ നിന്നായി ആകെ 15 ഗോളുകൾ നേടിയിട്ടുണ്ട്. 15 ഗോളുകളിൽ ഒമ്പതും 23 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് വന്നത്, മൂന്ന് അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതേ സമയം, ആറ് ചാമ്പ്യൻസ് ലീഗ് 2021-22 മത്സരങ്ങളിൽ ആറ് ഗോളുകളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

പിഎസ്ജിക്കായി 24 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. എന്നിരുന്നാലും, 17 ലീഗ് 1 ഗെയിമുകളിൽ നിന്ന് 10 അസിസ്റ്റുകൾ സംഭാവന ചെയ്തിട്ടുണ്ട്.മെസ്സിയുടെ പിഎസ്ജി സഹതാരം കൈലിയൻ എംബാപ്പെ 14 ഗോളുകളോടെ സീസണിലെ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർമാരിൽ രണ്ടാം സ്ഥാനത്താണ് 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. എംബാപ്പയുടെ റയലിലേക്കുള്ള ട്രാൻസ്ഫർ റൊണാൾഡോക്ക് പിഎസ്ജി യിലെക്കുള്ള വാതിൽ തുറക്കും എന്നാണ് എല്ലാവരും കണക്കു കൂട്ടുന്നത്.