❝ഒറ്റപെടുത്തിയുള്ള💔🗣പഴിചരൽ 💪👑റൊണാൾഡോ വീണ്ടും🔥⚽തിരിച്ചു പോകുന്നു ആ പ്രതാപ കാലത്തേക്ക് ❞

ചാമ്പ്യൻസ് ലീഗ് കിരീടം നേടാം എന്ന ലക്ഷ്യത്തോടെയാണ് 2018 ൽ ഇറ്റാലിയൻ ഭീമൻമാരായ യുവന്റസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടൂറിനിൽ എത്തിച്ചത്. എന്നാൽ കഴിഞ്ഞ മൂന്നു സീസണുകളിലും ക്വാർട്ടർ ഫൈനൽ കടക്കാൻ യുവന്റസിനായില്ല. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ എഫ് സി പോർട്ടോയോട് എവേ ഗോളിൽ പുറത്തു പോയതിനെ തുടർന്ന് അലയൻസ് സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ഉയരുകയാണ്.

2022 വരെ യുവന്റസുമായി കരാറുള്ള റൊണാൾഡോയെ ഈ സീസൺ അവസാനത്തോടെ യുവന്റസ് ഒഴിവാക്കും എന്ന തരത്തിലുള്ള വാര്ത്തകള് വന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്താ റിപ്പോർട്ടുകൾ അനുസരിച്ച് പോർച്ചുഗീസ് താരത്തെ റയൽ മാഡ്രിഡ് തിരികെയെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നാണ്.എൽ ചിരിൻ‌ഗ്യൂട്ടോ ടിവിയുടെ സെൻസേഷണൽ റിപ്പോർട്ട് അനുസരിച്ച്, അടുത്ത വേനൽക്കാലത്ത് ബെർണബ്യൂവിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡിസ് റയലുമായി സംസാരിച്ചുവെന്നാണ് റിപോർട്ടുകൾ.

യുവന്റസ് ടീമിനെ പുനർനിർമ്മിക്കുന്നു എന്ന് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ചർച്ചകൾക്ക് ശക്തി കൂടി. ക്ലബ് വിടാൻ റൊണാൾഡോ ആഗ്രഹിക്കുന്നുവെങ്കിൽ നില നിർത്താൻ യുവന്റസ് നിർബന്ധിക്കില്ലെന്നും വാർത്തകൾ പുറത്തു വന്നു. റയൽ മാഡ്രിഡിന്റെ ഏറ്റവും മോശം തീരുമാങ്ങളിൽ ഒന്നായിരുന്നു 2018 ൽ റൊണാൾഡോയെ യുവന്റസിന് വിട്ടു കൊടുത്തത് .റൊണാൾഡോയെ വിടാൻ അനുവദിക്കുന്നത് ക്ലബ്ബിനും കളിക്കാരനും ഒരു നഷ്ടമായി മാറിയെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് അഭിപ്രായപ്പെട്ടിരുന്നു.

റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ. ക്ലബ്ബുമായി ഒൻപത് സീസണിൽ കളിച്ച റൊണാൾഡോ എക്കാലത്തെയും മികച്ച സ്കോററായി. ഈ സീസണിൽ വ്യക്തിപരമായി റൊണാൾഡോ മികച്ചു നിന്നെങ്കിലും ടീമിനൊപ്പം നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 32 കളികളിൽ നിന്ന് 27 ഗോളുകൾ നേടിയ റോണോ 36 ആം വയസ്സിലും ഫോമിന് ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സി പുതിയ പ്രസിഡണ്ട് ലപോർട്ടയുടെ ശ്രമം ഫലമായി കരാർ പുതുക്കുകയും റൊണാൾഡോ റയലിലേക്ക് മടങ്ങി വരുകയും ചെയ്താൽ ആരാധകർ ഉറ്റുനോക്കുന്ന റൊണാൾഡോ vs മെസ്സി പോരാട്ടം കാണാൻ സാധിക്കും.