❝രണ്ട് അസൂയക്കാർ❞ : തനിക്ക് നേരെ ഉയർന്ന വിമർശനം ഉന്നയിച്ച വെയ്ൻ റൂണിക്ക് മറുപടി നൽകി റൊണാൾഡോ |Ronaldo & Rooney |

യുണൈറ്റഡ് സ്‌ട്രൈക്കർ റൂണി സ്‌കൈ സ്‌പോർട്‌സിന്റെ തിങ്കളാഴ്ച രാത്രി ഫുട്‌ബോളിൽ അതിഥിയായി എത്തിയിരുന്നു, അവിടെ റൊണാൾഡോയെ ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചുവരവ് വിജയിച്ചോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ വെയ്ൻ റൂണിയുടെ അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ്.

“റൊണാൾഡോ ഗോളുകൾ നേടിയിട്ടുണ്ട് , ചാമ്പ്യൻസ് ലീഗിൽ സീസണിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രധാനപ്പെട്ട ഗോളുകൾ നേടി, ടോട്ടൻഹാമിനെതിരെ ഹാട്രിക് നേടി, എന്നാൽ നിങ്ങൾ ക്ലബിന്റെ ഭാവിയിലേക്കാണ് നോക്കുന്നതെങ്കിൽ, ഈ അടുത്ത രണ്ടോ മൂന്നോ വർഷങ്ങളിൽ ഏറ്റവും മികച്ചത് ചെയ്യാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്താനും നിങ്ങൾ ചെറുപ്പകാരായ കളിക്കാർക്കൊപ്പം പോകണമെന്ന് ഞാൻ കരുതുന്നു.” റൂണി പറഞ്ഞു. റൊണാൾഡോ തന്റെ ഇരുപതുകളിൽ അല്ലെന്നും റൂണി ഓർമിപ്പിച്ചു.