യുവേഫ നേഷൻസ് ലീഗ് : വെടിച്ചില്ല് ഗോളോടെ സെഞ്ച്വറി തികച്ച് റൊണാൾഡോ ,പോർച്ചുഗലിന് മിന്നുന്ന ജയം.

വെടിച്ചില്ല് ഫ്രീകിക്ക് ഗോളോടെ അന്തരാഷ്ട്ര മത്സരങ്ങളിൽ തന്റെ 100 ആം ഗോൾ തികച്ച റൊണാൾഡോയുടെ മികവിൽ യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് മിന്നുന്ന ജയം .റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവിൽ എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് സ്വീഡനെ തകർത്തത്. കളിയുടെ 45 ,72 മിനുട്ടുകളിലാണ് റൊണാൾഡോ ഗോളുകൾ നേടിയത്.

.പത്തുമാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരം 100 ആം ഗോൾ നേടിയത് .2019 നവംബറിലാണ് 99 ഗോൾ തികച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പകരം വെക്കാനില്ലാത്ത താരം തന്നെയാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഇന്ന് സ്വീഡന് എതിരായ മത്സരത്തിൽ ഹാഫ് ടൈമിന് തൊട്ടു മുമ്പ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ 100 ആം ഗോൾ നേടി ഇതിഹാസം രചിച്ചിരിക്കുന്നത്.രാജ്യത്തിന് വേണ്ടി 100 ഗോളുകൾ എന്ന അപൂർവ്വ നേട്ടം യൂറോപ്പിൽ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകൾ നേടുന്നത്.

photo credit /NACKSTRAND / AFP

ലോക ഫുട്ബോളിൽ ആണെങ്കിൽ ഇത് രണ്ടാമത്തെ മാത്രം തവണയും. യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾസ്കോറർ ആയ റൊണാൾഡോ 165 മത്സരങ്ങളിൽ നിന്നാണ് ഈ 100 ഗോൾ നോട്ടത്തിൽ എത്തിയത് . യൂറോപ്പിൽ ഹംഗറിയുടെ ഇതിഹാസ താരം പുഷ്കാസ് നേടിയ 84 ഗോളുകൾ ആണ് റൊണാൾഡോക്ക് പിറകിൽ ഉള്ളത്. ഇന്റർനാഷണൽ ഗോളുകളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റൊണാൾഡോയ്ക്ക് മുന്നിൽ ഇനി ആകെ ഉള്ളത് ഇറാൻ ഇതിഹാസം അലി ദെയാണ്. അലി 109 ഗോളുകളാണ് ഇറാനായി നേടിയിട്ടുള്ളത്. ഇനി റൊണാൾഡോയുടെ ലക്ഷ്യം അലി ദായെ മറികടക്കുക മാത്രമായിരിക്കും.