‘പ്രതിഭയ്ക്ക് അർഹമായ വിടവാങ്ങൽ’ : ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസ്സിയെ പ്രശംസിച്ച് റൊണാൾഡോ |Lionel Messi

36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലാ ആൽബിസെലെസ്റ്റെ തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കിയപ്പോൾ അർജന്റീന കളിക്കാർക്കും ആരാധകർക്കും ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ലോകകപ്പിൽ ഒടുവിൽ വിജയം രുചിച്ച ലയണൽ മെസ്സിയുടെ 16 വർഷത്തെ കാത്തിരിപ്പിന് വിരാമം കൂടിയാണിത്.

വേൾഡ് കപ്പിൽ നിന്നും മെസ്സിക്ക് ഇത് തീർച്ചയായും ഉചിതമായ വിടവാങ്ങൽ ആയിരുന്നു. അർജന്റീനിയൻ മാന്ത്രികൻ ലോകകപ്പിൽ മികച്ച ഫോമിലായിരുന്നു, ഗോൾഡൻ ബോൾ നേടിയ താരം ഗോൾഡൻ ബൂട്ടിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അദ്ദേഹത്തിന് പ്രശംസകൾ ഒഴുകിയെത്തുകയാണ്.ൾ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയും ലയണൽ മെസ്സിയെ പ്രശംസിച്ചു .

“ലയണൽ മെസ്സി ഫുട്ബോളിലെ ഏത് റൈവലറിയെയും മൂലയിലേക്ക് മാറ്റിവെക്കുന്നു.ഈ ഇലക്‌ട്രിഫൈയിംഗ് ഫൈനലിൽ ഒരുപാട് ബ്രസീലുകാർ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ മെസ്സിക്ക് വേണ്ടി ആർത്തുവിളിക്കുന്നത് ഞാൻ കണ്ടു.ഒരു ലോകകപ്പ് താരം എന്നതിലുപരി, ഒരു കാലഘട്ടത്തെ നായകനാക്കിയ പ്രതിഭയ്ക്ക് അർഹമായ വിടവാങ്ങൽ ആയിരുന്നു ഈ ലോകകപ്പ് നേട്ടം ,അഭിനന്ദനങ്ങൾ മെസ്സി!” ബ്രസീലിയൻ ഐക്കൺ തന്റെ ട്വിറ്റർ ഫീഡിൽ കുറിച്ചു.

റൊണാൾഡോ ബ്രസീലിന്റെ ഐക്കണും ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ കളിക്കാരനുമാണ്. 2002 ൽ നേടിയ എട്ടു ഗോളുകൾ ഉൾപ്പെടെ വേൾഡ് കപ്പിൽ 13 ഗോളുകൾ നേടിയിട്ടുണ്ട്.ലോകകപ്പിൽ ബ്രസീലിനെ അവരുടെ റെക്കോർഡ് അഞ്ചാം ട്രോഫി വിജയത്തിലേക്ക് നയിച്ചു. അതിനുശേഷം ബ്രസീലിന് ട്രോഫി നേടാനായിട്ടില്ല.

ഫൈനലിലേക്ക് തിരിച്ചുവരുമ്പോൾ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സി അർജന്റീനയുടെ സ്‌കോറിംഗ് തുറന്നു.എയ്ഞ്ചൽ ഡി മരിയ ലീഡ് ഇരട്ടിയാക്കി. 97 സെക്കൻഡുകളുടെ ഇടവേളയിൽ 2 ഗോളുകൾ നേടി കൈലിയൻ എംബാപ്പെ ഗെയിം തലകീഴായി മാറ്റി.അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മെസ്സി വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചു, രണ്ടാം പകുതിയുടെ അവസാനത്തിൽ എംബാപ്പെ തന്റെ ഹാട്രിക് ഗോൾ നേടി. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസ് 4-2ന് തോറ്റു.

Rate this post