❝ 🏴󠁧󠁢󠁥󠁮󠁧󠁿പ്രീമിയർ ലീഗ് | 🇪🇸 ലാ ലിഗ | 🇮🇹 സിരി എ | മൂന്ന്
🏆🔥 ലീഗുകളിൽ ടോപ് 👑⚽ സ്കോറർ ആകുന്ന
ഏക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ❞

സീരി എ സീസൺ അവസാനിച്ചപ്പോൾ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത് മാത്രമല്ല ഒപ്പം വേറൊരു സന്തോഷം കൂടെ യുവന്റസ് ആരാധകർക്ക് ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിൽ ടോപ് സ്കോറർ ആയി സീസൺ അവസാനിപ്പിക്കുക കൂടെ ചെയ്തു. ഇതിനു മുമ്പ് രണ്ട് സീസണിൽ യുവന്റസിൽ കളിച്ചപ്പോഴും ഈ പുരസ്കാരം നേടാൻ റൊണാൾഡോക്ക് ആയിരുന്നില്ല. ഇത്തവണ യുവെയുടെ ഒമ്പത് വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് ഇന്റർ മിലാൻ നേടിയപ്പോൾ 29 ഗോളുകൾ ആണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ ലീഗിൽ നേടിയത്.24 ഗോളുകൾ ഉള്ള ലുകാകു ആണ് റൊണാൾഡോക്ക് ബഹുദൂരം പിറകിലായി രണ്ടാമത് ഉള്ളത്.

2007/08 സീസണിൽ ഡെൽ പിയേറൊക്ക് ശേഷം ആദ്യമായാണ് ഒരു യുവന്റസ് താരം സീരി എയിൽ ടോപ് സ്കോറർ ആകുന്നത്. ഈ നേട്ടത്തോടെ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ മൂന്ന് ലീഗിലും ടോപ് സ്കോറർ പട്ടം നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. മുമ്പ് റയൽ മാഡ്രിഡിനൊപ്പം ലാലിഗയിലും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇംഗ്ലണ്ടിലും റൊണാൾഡോ ടോപ് സ്കോറർ ആയിട്ടുണ്ട്.

ഇറ്റലിയിലെ റൊണാൾഡോയുടെ മൂന്നാമത്തെ സീസണാണിത്.2018-19 ൽ ആദ്യ സീസണിൽ 21 ഗോൾ നേടിയ റോണോ സിരി എ കിരീടവും നേടി. എ സീസണിൽ 26 ഗോളുമായി ഫാബിയോ ക്വാഗ്ലിയാരെല്ലയായിരുന്നു ടോപ് സ്‌കോറർ. അടുത്ത സീസണിൽ 31 ഗോളുകൾ നേടിയെങ്കിലും യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാവായ സിറോ ഇമ്മൊബൈലൈന് പുറകിലായി. മൂന്നു സീസണുകളിലായി സിരി എ യിൽ 97 മത്സരങ്ങളിൽ നിന്നും 81 ഗോളുകളും എല്ലാ മത്സരങ്ങളിലുമായി 101 ഗോളുകൾ നേടിയിട്ടുണ്ട്. 2019 ലും 2020 ലും സിരി എ ഫുട്ബോൾ ഓഫ് ദ ഇയർ അവാർഡുകൾ നേടിയിട്ടുണ്ട്.


2007-08 ൽ പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 31 ഗോളുകളുമായി ടോപ് ഗോൾ സ്‌കോററായിരുന്നു റൊണാൾഡോ. ആ സീസണിൽ പ്രീമിയർ ലീഗും ,ചാമ്പ്യൻസ് ലീഗും നേടിയ റോണോ ആദ്യ ബാലൺ ഡി ഓർ അവാർഡും നേടി. ആ സീസണിൽ യൂണൈറ്റഡിനായി 42 ഗോളുകളും നേടി.2009 ൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് യുണൈറ്റഡിനായി 292 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടി റോണോ 2006-07 ലും 2007-08 ലും രണ്ടുതവണ പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ, ഫുട്ബോൾ റൈറ്റേഴ്സ് അവാർഡുകൾ നേടിയിട്ടുണ്ട്. മൂന്ന് തവണ ലാ ലിഗയുടെ ടോപ് സ്കോററായിരുന്ന റൊണാൾഡോ മൂന്നു തവണയും പിച്ചിച്ചി ട്രോഫിയും നേടി.2010-11 സീസണിൽ റോണോ 40 ഗോളുകൾ നേടിയയെങ്കിലും ലീഗിൽ ബാഴ്സയുടെ പുറകിൽ ആയിരുന്നു സ്ഥാനം .ആ വര്ഷം കോപ്പ ഡെൽ റെയിലൂടെ സ്പെയിനിലെ തന്റെ ആദ്യ ട്രോഫിയും നേടി.

2013-14 ൽ 31 ഗോളുകളുമായി ലാ ലീഗിൽ ടോപ് സ്കോററായി.ആ സീസണിൽ, തന്റെ കരിയറിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ്, ബാലൺ ഡി ഓർ അവാർഡ് നേടി. ലാ ലിഗയുടെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. 2014 -15 സീസണിൽ 48 ഗോളുകൾ നേടി പിച്ചിച്ചി ട്രോഫി നേടിയെങ്കിലും ലാ ലിഗ, കോപ, ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണ നേടിയപ്പോൾ ബാലൺ ഡി ഓർ മെസ്സിക്കൊപ്പം നിന്നു .

438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളുമായി റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മുൻനിര സ്കോററായി റൊണാൾഡോ 2018 ൽ യുവന്റസിലേക്ക് കൂടുമാറി.ലാ ലിഗയിൽ വെറും 292 കളികളിൽ നിന്ന് 311 ഗോളുകളാണ് റോണോ നേടിയത്.മാഡ്രിഡിനൊപ്പം നാല് തവണ ചാമ്പ്യൻസ് ലീഗും നേടി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 134 ഗോളുകളുമായി ടോപ് സ്കോററായ റൊണാൾഡോ ഏഴ് വ്യത്യസ്ത പതിപ്പുകളിൽ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററാണ്.റൊണാൾഡോ നാല് തവണ യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയിട്ടുണ്ട്.