❝അടുത്ത✍️💰സീസണിലും⚽👑ക്രിസ്റ്റ്യാനോ റൊണാൾഡോയെ
നിലനിർത്താൻ തന്നെ⚫⚪യുവന്റസിന്റെ തീരുമാനം❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ യുവന്റസ് പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ചുള്ള ധാരാളം അഭ്യൂഹങ്ങളും പരക്കാൻ തുടങ്ങി. തന്റെ മുൻ കാല ക്ലബ് റയൽ മാഡ്രിഡിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ട് ധാരാളം വാർത്തകളും മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ വരുന്ന പുതിയ വാർത്തകൾ അനുസരിച്ച് റൊണാൾഡോയെ യുവന്റസ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ഈ സമ്മറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിടാൻ അനുവദിക്കില്ല എന്ന് ഇറ്റാലിയൻ ഭീമന്മാർ തീരുമാനിച്ചതായി യുവന്റസ് മാനേജിംഗ് ഡയറക്ടർ ഫാബിയോ പാരാറ്റിസി പറഞ്ഞു.

പോർച്ചുഗീസ് സൂപ്പർ താരത്തിന് യുവന്റസുമായി 2022 വരെയ്നു കരാറുള്ളത്. “ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താൻ ഞങ്ങൾ തീരുമാനിച്ചു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, ഞങ്ങൾ മുറുകെ പിടിക്കുന്നു,” ബെനവെന്റോയോട് മത്സരത്തിന് ശേഷം പരാറ്റി പറഞ്ഞു. “കഴിഞ്ഞ സീസണിൽ ഞങ്ങൾ ആരംഭിച്ച ഒരു പ്രോജക്റ്റ് ഞങ്ങളുടെ പക്കലുണ്ട്, ഒരു ഗെയിം ഞങ്ങളുടെ കാഴ്ചപ്പാടുകളെയോ തന്ത്രത്തെയോ മാറ്റില്ല. , ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതിനാൽ ഞങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും,” അദ്ദേഹം തുടർന്നു .

അടുത്തിടെ, റയൽ മാഡ്രിഡ് ഹെഡ് കോച്ച് സിനെഡിൻ സിഡാനെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ നിന്ന് പുറത്തു പോവുന്നതിനെക്കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.പോർച്ചുഗീസ് താരം സാന്റിയാഗോ ബെർണബ്യൂവിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി യും താരത്തെ ലക്ഷ്യമിട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയൊടൊപ്പം പരിശീലകൻ ആന്ദ്രേ പിർലോയും യുവന്റസിൽ തുടരുമെന്ന് പരാറ്റി പറഞ്ഞു. മുമ്പത്തെ പരിശീലകരിൽ തൃപ്‌തരല്ലാത്തത് കൊണ്ടാണ് അവരെ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയ പോർച്ചുഗീസ് താരം 123 മത്സരങ്ങളിൽ നിന്നും 95 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ 23 ഗോളുമായി ലീഗിലെ ടോപ് സ്കോററും കൂടിയാണ് റോണോ. തുടർച്ചയായ രണ്ടാം തവണയും സിരി എയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. എന്നാൽ ഇന്നലെ സിരി എയിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞ യുവന്റസിന് തുടർച്ചയായ പത്താം വർഷവും ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനുമായി 10 പോയിന്റ് വ്യത്യാസമാണ് യുവന്റസിനുള്ളത്.