മത്സരത്തിന്റെ 90 മിനുട്ടും മുഴുവൻ ഊർജ്ജത്തോടെ കളിയ്ക്കാൻ താൽപര്യപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വിശ്രമത്തിന്റെ പേരില്‍ മത്സരത്തിന്റെ ഇടയിൽ വെച്ച് പിന്‍വലിച്ചാല്‍ സൂപ്പര്‍ താരം പരിശീലകരോട് അപ്പോൾ തന്നെ അനിഷ്ടം പ്രകടിപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിലും സമാന രീതിയിലുള്ള സംഭവം നടക്കുകയും ചെയ്തു. റയല്‍ മാഡ്രിഡ് താരമായിരുന്നപ്പോള്‍ റൊണാൾഡോയോ കോച്ച് സിനദിന്‍ സിദാന് സബ്സ്റ്റിറ്റിയൂട്ട് ചെയ്തപ്പോലും താരം തന്റെ അനിഷ്ടം അപ്പോൾ തന്നെ രേഖപ്പെടുത്തി . ഗ്രൗണ്ട് വിടുമ്പോള്‍ സിദാന് ഹസ്തദാനം ചെയ്യാന്‍ ക്രിസ്റ്റിയാനോ തയ്യാറായില്ല. ഇത് ഏറെ ചര്‍ച്ചാവിഷയമായെങ്കിലും സിദാന് ഗൗരവമായെടുത്തില്ല.
കഴിഞ്ഞ സീസണിൽ സിരി എ യിൽ എ സി മിലാനെതിരെ പരിശീലകൻ സരി സബ്സ്റ്റിട്യൂട്ട് ചെയ്തപ്പോളും റൊണാൾഡോ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.ഇപ്പോഴിതാ യുവെന്റസ് കോച്ച് ആന്ദ്രെ പിര്‍ലോയും മത്സരത്തിനിടെ ക്രിസ്റ്റിയാനോയെ പിന്‍വലിച്ച് ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. എന്നാൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നതിൽ താല്പര്യമില്ലാത്ത റൊണാൾഡോ അസ്വസ്ഥനായും കാണപ്പെട്ടു.കോപ ഇറ്റാലിയ സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ഇന്റര്‍മിലാനെതിരെ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടി നില്‍ക്കുമ്പോഴാണ് പിന്‍വലിക്കുന്നത്.
എഴുപത്തേഴാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിര്‍ലോയോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ക്രിസ്റ്റിയാനോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യരുതെന്ന് കരാറില്‍ ക്ലോസ് ഒന്നുമില്ല.റൊണാൾഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാൻ പാടില്ലെന്ന് ഒരു കരാറിലും ഉടമ്പടിയില്ല. ടീമിന് ഏറ്റവും പ്രധാനപ്പെട്ട താരമാണു താനെന്ന് അദ്ദേഹത്തിനറിയാം. എല്ലായ്പ്പോഴും ഒന്നാമതായി തുടരാൻ വിശ്രമം ആവശ്യമാണ്,” പിർലോ മത്സരത്തിന് ശേഷം വ്യക്തമാക്കി.യുവെന്റസിന് വളരെ പ്രധാന താരമായ റൊണാൾഡോക്ക് വിശ്രമം ആവശ്യമാണെന്നും . ശനിയാഴ്ച ലീഗില്‍ വളരെ പ്രധാനപ്പെട്ട മത്സരം കളിക്കാനുള്ളതാണ് അതിനാലാണ് താരത്തെ സബ്സ്റ്റിട്യൂട്ട് ചെയ്തത് എന്നാണ് വിശദീകരണം .
ഇന്ന് മുപ്പത്താറ് വയസ് തികയുകയാണ് റൊണാൾഡോ ഈ സീസണില്‍ ഇരുപതിലേറെ ഗോളുകള്‍ നേടി പ്രായത്തെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത് . 2022 വരെയാണ് ക്രിസ്റ്റിയാനോക്ക് യുവെന്റസില്‍ കരാറുള്ളത്. ഒരു വർഷം കൂടി റോണോയുമായി യുവന്റസ് കരാർ പുതുക്കുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.ക്ലബ്ബിന്റെ പ്രായക്രമീകരണം അനുസരിച്ച് കരാര്‍ പുതുക്കി നൽകുന്ന രീതിയാണ് യുവന്റസ് പിന്തുടരുന്നത് . വെറ്ററന്‍ താരങ്ങളെ ഓരോ സീസണിലും കുറച്ചു കൊണ്ടു വരികയാണ് യുവെന്റസ്. ഗോണ്‍സാലോ ഹിഗ്വെയിനും ബ്ലെയ്സ് മറ്റിയൂഡിയും സമി ഖെദീറയും ഒഴിവാക്കപ്പെട്ടതിന്റെ പ്രധാന മാനദണ്ഡം പ്രായമായിരുന്നു.

റൊണാൾഡോയെ ഒരു വർഷം കൂടി നിലനിർത്തുന്നതോടൊപ്പം ലോണില്‍ കളിക്കുന്ന തകർപ്പ ഫോമിലുള്ള അല്‍വാരോ മൊറാട്ട, വെസ്റ്റന്‍ മക്കെന്നി, ഫെഡറികോ ചീസ എന്നിവർക്ക് സ്ഥിരം കരാര്‍ നല്‍കാനും യുവെന്റസ് ശ്രമിക്കുന്നുണ്ട്.ക്രിസ്റ്റിയാനോ ഇപ്പോഴും വിലയേറിയ താരമാണ്. 2018 ൽ യുവന്റസിൽ എത്തിയ ശേഷം 112 മത്സരങ്ങളില്‍ 87 ഗോളുകള്‍ നേടിയ റൊണാൾഡോക്ക് പകരം വെക്കാന്‍ മറ്റൊരു താരം യുവെന്റസിന് ഇല്ലെങ്കിലും ഈ മഹാമാരി കാലത്ത് കൂടുതൽ ലാഭമുള്ള ട്രാൻസ്ഫറിന് യുവന്റസ് ശ്രമിക്കാനും സാധ്യതയുണ്ട്.ഡിബാലയേയും സീസണോടെ കൂടുതല്‍ ലാഭത്തിന് യുവെന്റസ് വില്ക്കാന് സാധ്യതയുണ്ട്.അര്‍ജന്റൈന്‍ താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോസ്പറും ബാഴ്സലോണയും താത്പര്യം കാണിച്ചിരുന്നു.
