പെനാൽറ്റിയെടുക്കാൻ റൊണാൾഡോയെ വെല്ലുവിളിച്ച് എമിലിയാനോ മാർട്ടിനസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ല മത്സരത്തിൽ അവസാന നിമിഷം നാടകീയ സംഭവങ്ങളാണ് നടന്നത്. 88 ആം മിനുട്ടിൽ നേടിയ ഏക ഗോളിന് മത്സരത്തിൽ ആസ്റ്റൺ വില്ല വിജയിച്ചിരുന്നു.ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയും യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ആണ് പെനാൽറ്റി എടുക്കാൻ എടുക്കാൻ വന്നത് എന്നാൽ ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പെനാൽറ്റി എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പെനാൽറ്റി എടുക്കാൻ തയ്യാറായി നിൽക്കുന്ന ഫെര്ണാണ്ടസിന് പുറകിൽ നിൽക്കുന്ന റൊണാൾഡോയുടെ മുഖത്ത് നോക്കി പെനാൽറ്റി എടുക്കു എന്ന് മാർട്ടിനെസ് പറയുന്നുണ്ടായിരുന്നു.റോണോയുടെ നേരെ നോക്കി മാർട്ടിനസ് സംസാരിക്കുന്നതിനിടെ യുണൈറ്റഡ് താരങ്ങളായ ഡിയൊഗോ ഡാലറ്റ്, ഫ്രെഡ് എന്നിവർ മാർട്ടിനസിനെ പിന്നോട്ട് ഒഴിവാക്കി വിടാൻ ശ്രമിച്ചു. പിന്നാലെ കവാനി ചെന്ന് താരത്തെ പോസ്റ്റിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ സമ്മർദ്ദത്തിന് അടിമപ്പെട്ട ഫെര്ണാണ്ടസിന് അവസാന മിനുട്ടിൽ ലഭിച്ച കിക്ക്‌ ഗോളാക്കി മാറ്റാന് സാധിച്ചില്ല.

മത്സരം സമനിലയിൽ ആക്കാനായുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇന്നലെത്തെ മത്സരത്തിൽ വിജയമോ സമനിലയോ നേടിയിരുന്നെങ്കിൽ ലീഗിലെ‌ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിയുമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ 6 മത്സരങ്ങളിൽ 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

Rate this post