❝ 𝟮𝟬𝟭𝟴ൽ മെസ്സി റോണോ 🤝🔥 പിരിഞ്ഞത്തിനു
ശേഷം ഇരുവരുടെയും ✍️⚽ പ്രകടനം ❞

ഒരു പതിറ്റാണ്ടിലേറെയായി ഫുട്ബോൾ ലോകം ഭരിക്കുന്ന താരങ്ങളാണ് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എഫ്സി ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസ്സിയും. ഇക്കാലയളവിൽ ഫുട്ബോൾ ആരാധകർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ നിമിഷങ്ങൾ നൽകിയ താരങ്ങളാണ് ഇരുവരും. നിലവിൽ ഇവർക്ക് പകരം വെക്കാവുന്ന താരങ്ങൾ ഫുട്ബോളിൽ വളർന്നു വന്നിട്ടില്ല.അവസാന 12 ബാലൺ ഡി ഓർ അവാർഡുകളിൽ 11 എണ്ണവും സ്വന്തമാക്കിയ ഇരു താരങ്ങളും കഴിഞ്ഞ ദശകത്തിൽ എതിരാളികളില്ലാതെയാണ് മുന്നോട്ട് പോയത്.

യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ അവർ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇരുവരും. റൊണാൾഡോ തന്റെ കരിയറിൽ അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ മെസ്സി നാല് തവണയും കിരീടം നേടി. 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റൊണാൾഡോ സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിൽ ചേർന്നതോടെയാണ് ഇവർ തമ്മിലുള്ള മത്സരം കൂടുതൽ ഉന്നതിയിൽ എത്തിയത്. റൊണാൾഡോയുടെയും മെസ്സിയുടെയും വളർച്ചയിൽ ഇവർ തമ്മിലുള്ള വൈരാഗ്യവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ 2018 ൽ റയൽ മാഡ്രിഡ് വിട്ടു ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് റൊണാൾഡോ കൂടു മാരിയായപ്പോൾ മെസ്സി ബാഴ്സയിൽ തന്നെ തുടർന്നു.


2018 മുതൽ യുവന്റസിനായി 131 മത്സരങ്ങൾ കളിച്ച റൊണാൾഡോ 100 ഗോളുകളും 22 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചപ്പോൾ . മെസ്സി 140 മത്സരങ്ങളിൽ നിന്നും 119 ഗോളുകളും 63 അസിസ്റ്റും നേടി. റൊണാൾഡോ 29 പെനാൽറ്റി ഗോളുകൾ നെയ്‌യ്‌പ്പോൾ മെസ്സി 17 പെനാൽറ്റിയും നേടി. ഓരോ 113 മിനുട്ടിലും റൊണാൾഡോ ഓരോ ഗോൾ നേടുമ്പോൾ മെസ്സി 100 മിനുട്ടിലും ഗോൾ നേടി.

ചാമ്പ്യൻസ് ലീഗ് പ്രകടനങ്ങൾ റൊണാൾഡോ : 2018-19: ക്വാർട്ടർ ഫൈനൽ (അയാക്സ് നോക്കൗട്ട്), 2019-20: പ്രീ ക്വാർട്ടർ (ലിയോൺ നോക്കൗട്ട്), 2020-21: പ്രീ ക്വാർട്ടർ (പോർട്ടോ നോക്കൗട്ട്).ചാമ്പ്യൻസ് ലീഗ് പ്രകടനങ്ങൾ മെസ്സി : 2018-19: സെമി ഫൈനൽ (ലിവർപൂൾ ), 2019-20: ക്വാർട്ടർ-ഫൈനൽ (ബയേൺ ), 2020-21: പ്രീ ക്വാർട്ടർ (പി.എസ്.ജി ).ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയത്:ഗ്രൂപ്പ് ഘട്ടങ്ങളിൽ റൊണാൾഡോ 14 ഉം നോക്കൗട്ടുകളിൽ 7 ഉം, മെസ്സി ഗ്രൂപ്പ് ഘട്ടങ്ങളിൽ 20 ഉം നോക്കൗട്ടുകളിൽ 9 ഉം ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗ് അസിസ്റ്റുകൾ: ഗ്രൂപ്പ് ഘട്ടങ്ങളിൽ റൊണാൾഡോ 5 ഉം നോക്കൗട്ടുകളിൽ 1 ഉം,മെസ്സി ഗ്രൂപ്പ് ഘട്ടങ്ങളിൽ 9 ഉം നോക്കൗട്ടുകളിൽ 3 ഉം അസിസ്റ്റും നേടി.

ട്രോഫികൾ റൊണാൾഡോ : 4 * – 2018-19 സിരി എ, 2019-20 സിരി എ, 2018 സൂപ്പർകോപ്പ, 2020 സൂപ്പർകോപ്പ (* 2021 കോപ്പ ഇറ്റാലിയ ഫൈനൽ മെയ് 20 ന് അറ്റലാന്റയ്‌ക്കെതിരെ കളിക്കും). ട്രോഫികൾ മെസ്സി : 3 – 2018 സൂപ്പർകോപ്പ, ലാ ലിഗ 2018-19, കോപ ഡെൽ റേ 2020-21