❝ 👑 റൊണാൾഡോ & 👑 മെസ്സി കഴിഞ്ഞ
🖐 അഞ്ചു വർഷത്തെ ✍️⚽ കണക്കുകൾ ❞

ഒരു ഒരു ദശകമായി ഉയർന്നു വരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഒന്നാണ് ലയണൽ മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ സംവാദം. ഇതിലൂടെ ഇരുവരുടെയും മഹത്വം ഉയർന്നു വരികയാണ് ചെയ്യുന്നത് .തുടർച്ചയായ ബാലൻ ഡി ഓർ അവാർഡുകൾ നേടിയ ഇരുവരും ലോക ഫുട്ബോളിലെ പകരം വെക്കാനില്ലാത്ത താരങ്ങൾ തന്നെയാണ്. എന്നാൽ ഈ സീസണിൽ വലിയ കിരീടങ്ങൾ ഒന്നും നേടാനായില്ലെങ്കിലും വ്യക്തിപരമായി മികച്ചു നിന്നു.കഴിഞ്ഞ അഞ്ച് സീസണുകളിൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ സ്ഥിതിവിവരക്കണക്കുകളിൽ ആരാണ് മികച്ചു നിൽക്കുന്നതെന്ന് പരിശോധിക്കാം.

കഴിഞ്ഞ അഞ്ചു സീസണുകളിൽ കണക്കുകൾ പരിശോധിച്ചാൽ ലയണൽ മെസ്സി നിത്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നതായി കാണാൻ സാധിക്കും.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബാഴ്‌സലോണ നായകൻ 162 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ റൊണാൾഡോയുടെ ഗോളുകളിലും അസിസ്റ്റുകളിലും സംയോജിപ്പിസിച്ചാൽ പോരും അതിനെ മറികടക്കാൻ സാധിക്കില്ല.ഈ സീസണിലും മെസ്സി റൊണാൾഡോയെ മറികടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ സീസണിൽ ലാലിഗയിൽ 30 ഗോളുകൾ നേടിയ മെസ്സി എട്ടാമത് പിച്ചിച്ചി അവാർഡും നേടി റെക്കോർഡ് കരസ്ഥമാക്കി.

ലാ ലീഗയിൽ തുടർച്ചയായ അഞ്ചാം തവണയാണ് മെസ്സി ടോപ് സ്‌കോറർ പദവി നേടുന്നത്. ഈ സീസണിൽ 47 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയാണ് സീസൺ പൂർത്തിയാക്കിയത്. ഈ സീസൺ പൂർത്തിയാക്കി. താരതമ്യപ്പെടുത്തുമ്പോൾ റൊണാൾഡോ ഈ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്.കൂടാതെ 2018 ൽ ഇറ്റലിയിലേക്ക് മാറിയതിനുശേഷം തന്റെ ആദ്യത്തെ കോപ്പ ഇറ്റാലിയ ഉയർത്തി. 29 ഗോളുമായി സിരി എ യിൽ ആദ്യമായി ടോപ് സ്‌കോറർ പദവി നേടുകയും ചെയ്തു .


കഴിഞ്ഞ അഞ്ച് സീസണുകളിൽ സ്ഥിരമായി സ്കോറിന് ചാർട്ടുകളിൽ മുന്നേറ്റം നടത്തിയപ്പോൾ , യുവന്റസിലെ തന്റെ ആദ്യ സീസണിൽ റയൽ മാഡ്രിഡിലെ ഗോൾ സ്കോറിന് തുടരാൻ റൊണാൾഡോക്കായില്ല. കഴിഞ്ഞ അഞ്ചു സീസണുകളിലും മെസ്സി 50 ഗോൾ + അസ്സിസ്റ് നേടുന്നുണ്ട്.ഈ കാലയളവിൽ രണ്ട് സീസണുകളിലായി 50 ലധികം ഗോളുകൾ നേടാനും മെസ്സിക്കായി.2016/17 ൽ 54 ഉം 2018/19 സീസണിൽ 51 ഉം നേടി. അതേസമയം, കഴിഞ്ഞ അഞ്ച് സീസണുകളിലൊന്നിലും 50 ഗോൾ മറികടക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല. റയൽ മാഡ്രിഡിൽ അവസാന വർഷത്തിൽ നേടിയ 44 ഗോളാണ് മികച്ചത്. യുവന്റസിലെ മൂന്നു വർഷത്തിനിടെ ഒരിക്കൽ പോലും റൊണാൾഡോക്ക് 40 ഗോൾ നേടാൻ പോലും സാധിച്ചില്ല.2018/19 സീസണിൽ വെറും 28 ഗോളുകളാണ് നേടിയത്.

ക്ലബ് സീസണുകൾ അവസാനിച്ചതോടെ റൊണാൾഡോയുടെ മെസ്സിയും യൂറോകപ്പിനും കോപ്പ അമേരിക്കക്കും തയ്യാറെടുക്കുകയാണ്. തന്റെ അവസാന യൂറോ കപ്പിനിരങ്ങുനാണ് 36 കാരനായ റൊണാൾഡോ ഫോം വീണ്ടെടുത്ത് കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. തന്റെ കരിയറിലെ ആദ്യ അന്തരാഷ്ട്ര കിരീടം നേടാനുള്ള ഒരുക്കത്തിലാണ് മെസ്സിയും. 2015 ,16
ലും നഷ്ടപെട്ട കിരീടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മെസ്സി.