‘ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങും’ , അൽ നാസർ കോച്ച് റൂഡി ഗാർസിയ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിൽ തന്റെ കരിയർ അവസാനിപ്പിക്കില്ലെന്ന് അൽ നാസർ മാനേജർ റൂഡി ഗാർസിയ പറഞ്ഞു. ക്രിസ്റ്റ്യാനോ യൂറോപ്പിലേക്ക് തന്നെ മടങ്ങി പോവും.തുടർച്ചയായ രണ്ട് മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടാതിരുന്നതിന് പിന്നാലെയാണ് പരിശീലകനറെ ഈ കമന്റ്.സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ റൊണാൾഡോയ്ക്ക് ഗോൾ നേടാനുള്ള അവസരം നഷ്ടമായതോടെ അൽ നാസറിനെ അൽ ഇത്തിഹാദ് പരാജയപ്പെടുത്തിയിരുന്നു.

37 കാരനായ പോർച്ചുഗീസ് സൂപ്പർ താരം മിഡിൽ ഈസ്റ്റേൺ രാജ്യത്തേക്ക് മാറിയതിന് ശേഷം ക്ലബ്ബിനായി ഇതുവരെ ഗോൾ നേടിയിട്ടില്ല.റൊണാൾഡോ അൽ നസ്റിൽ കരിയർ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “റൊണാൾഡോയുടെ സാന്നിധ്യം ടീമിനെ പോസിറ്റിവായാണ് ബാധിച്ചിരിക്കുന്നത്. റൊണാൾഡോ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. താരം തന്റെ കരിയർ അൽ നസ്റിൽ അവസാനിപ്പിക്കില്ല, യൂറോപ്പിലേക്ക് തീർച്ചയായും തിരിച്ചു പോകും.” ഗാർസിയ പറഞ്ഞു.

2022 അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നാസറിലേക്ക് ചേക്കേറിയ റൊണാൾഡോ സൗദി സൂപ്പർ കപ്പിൽ അൽ ഇത്തിഹാദിനെതിരെ ഒരു ഗോൾ നഷ്ടപ്പെടുത്തിയതിന് കോച്ച് വിമർശിച്ചു.“ആദ്യ പകുതിയിൽ കളിയെ വഴിതിരിച്ചുവിടുമായിരുന്ന ഗോൾ നേടാനുള്ള അവസരം റൊണാൾഡോ നഷ്‌ടപ്പെടുത്തി, പക്ഷേ ഞാൻ അൽ ഇത്തിഹാദിനെ അഭിനന്ദിക്കുന്നു.അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അദ്ദേഹം അൽ നാസറിൽ തന്റെ കരിയർ അവസാനിപ്പിക്കില്ല, യൂറോപ്പിലേക്ക് മടങ്ങും” ഗാർസിയ പറഞ്ഞു.

യൂറോപ്പിൽ നിന്നുള്ള നിരവധി ഓഫറുകൾ നിരസിച്ചാണ് തൻ സൗദി ക്ലബ്ബിലേക്ക് ചേർന്നതെന്ന് ക്രിസ്ത്യാനോ റൊണാൾഡോ അവകാശപ്പെട്ടിരുന്നു.എന്നാൽ ചാമ്പ്യൻസ് ലീഗ് ക്ലബുകളൊന്നും താരത്തിൽ താത്പര്യം കാണിച്ചിരുന്നില്ല എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

5/5 - (1 vote)