റൊണാൾഡോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമങ്ങൾ സർ അലക്‌സ് ഫെർഗൂസൺ “20 സെക്കൻഡിനുള്ളിൽ” അവസാനിപ്പിച്ചതെങ്ങനെ?

ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു നീക്കത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 12 വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു നീക്കവുമായി ബന്ധപ്പെട്ടെങ്കിലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സർ അലക്സ് ഫെർഗൂസൺ വ്യക്തിപരമായി ഇടപെട്ടത് കൊണ്ട് പോർച്ചുഗീസ് എയ്‌സ് ഒടുവിൽ യുവന്റസ് വിട്ട് ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്.

എന്നിരുന്നാലും, മുൻ റയൽ മാഡ്രിഡ് താരത്തെ സിറ്റിസൺസിൽ ചേരുന്നതിൽ നിന്ന് തടയാൻ ഫെർഗൂസന് 20 സെക്കൻഡ് സമയത്തെ മാത്രമാണ് ആവശ്യമായി വന്നത്.36 കാരനായ ഫോർവേഡുമായി അദ്ദേഹം ഫോൺ വിളിച്ച് കട്ട് ചെയ്യുന്നതിനുമുമ്പ് “സിറ്റിയിൽ ചേരരുത്” എന്ന് പറഞ്ഞു.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ 2003-ൽ 18 കാരനെ സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് റെഡ് ഡെവിൾസിൽ എത്തിച്ചു.2009 ൽ റയൽ മാഡ്രിഡിലേക്ക് പോകുന്നതിന് മുമ്പ് ബാലൺ ഡി ഓർ ജേതാവായി.സർ അലക്സ് ഫെർഗൂസന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹം നേടി. സ്കോട്ടിഷ് തന്ത്രജ്ഞൻ ഫുട്ബോൾ ലോകത്ത് തനിക്ക് “പിതാവിന്റെ “പോലെയാണെന്ന് റൊണാൾഡോ ഇപ്പോഴും പറയാറുണ്ട്.

ഈ സീസണിൽ കരാർ അവസാനിച്ചതിനെ തുടർന്ന് സെജിയോ അഗ്യൂറോ ബാഴ്‌സയിലേക്ക് പോയതോടെ പകരം ഒരു സ്‌ട്രൈക്കർക്കുള്ള അന്വേഷണത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് ഹാരി കെയ്‌നെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ അവർ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് ശ്രദ്ധ തിരിച്ചു. കളിക്കാരന്റെ ട്രാൻസ്ഫർ ഫീസും വ്യക്തിഗത ആവശ്യങ്ങളും നിറവേറ്റുന്ന ഘട്ടത്തിലേക്ക് എത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. തങ്ങളുടെ ചിരവൈരികളെ തോൽപ്പിച്ച് രണ്ടാം തവണയും റൊണാൾഡോയെ സൈൻ ചെയ്യാൻ റെഡ് ഡെവിൾസിന് കഴിഞ്ഞു.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ 11 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ അറ്റലാന്റയ്‌ക്കെതിരെ 2-2 സമനില വഴങ്ങിയ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.ഒലെ ഗുന്നർ സോൾസ്‌ജെയറിന്റെ ടീമിനായി അദ്ദേഹം ഇതിനകം നാല് മാച്ച് വിന്നിംഗ് ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ ഇതിനകം തന്നെ ഓൾഡ് ട്രാഫോർഡിൽ തഴച്ചുവളരുമ്പോൾ, റെഡ് ഡെവിൾസ് താളം കിട്ടാനാവാതെ കിതക്കുകയാണ് . എല്ലാ മത്സരങ്ങളിലും റൊണാൾഡോയുടെ ഗോളുകളിലാണ് യുണൈറ്റഡ് പ്രതീക്ഷ കണ്ടെത്തുന്നത്.