തിരികെ വരുന്നത് ഈ ലക്ഷ്യങ്ങൾക്ക് ഒപ്പം 😱മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ റൊണാൾഡോക്ക്‌ സ്വന്തമായ അപൂർവ്വ റെക്കോർഡുകൾ

കായിക ലോകം ഇന്നും ഒരു ഇതിഹാസ ഫൂട്ബോൾ താരത്തിന്റെ സസ്പെൻസ് തീരുമാനത്തിന്റെ ത്രില്ലിലാണ്. അതേ സംശയങ്ങൾക്കും ആകാംക്ഷകൾക്കും എല്ലാം ഒടുവിൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ.കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന എല്ലാ ചർച്ചകൾക്കും ഒടുവിൽ വമ്പൻ സസ്പെൻസ് നിറച്ചാണ് വീണ്ടും സൂപ്പർ താരം റൊണാൾഡോയുടെ ഇംഗ്ലീഷ് ക്ലബ്ബിലേക്കുള്ള വരവ്.റൊണാൾഡോ തന്റെ 12 വർഷത്തെ ഐതിഹാസിക മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കരിയർ വീണ്ടും തന്റെ മുപ്പത്തിയാറാം വയസ്സിൽ പുനരാരംഭിക്കുമ്പോൾ റൊണാൾഡോ ആരാധകരും ഒപ്പം ഫൂട്ബോൾ ലോകവും എല്ലാം നോക്കുന്നത് താരത്തിന്റെ മികച്ച പ്രകടനത്തിലേക്കാണ്. ഒരുവേള പ്രായം റൊണാൾഡോയെ തളർത്തി എന്നുള്ള വിമർശനം പലരും ഉന്നയിക്കുന്നുണ്ട് എങ്കിലും ഇന്നും തനിക്ക് ചിലതൊക്കെ തെളിയിക്കാന്നുണ്ട് എന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരുതുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണവും പഴയ റെക്കോർഡുകൾ തന്നെയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ ഇന്നും സൂപ്പർ താരം റൊണാൾഡോ സൃഷ്ടിച്ച അപൂർവ്വ റെക്കോർഡുകൾ ഭദ്രം.പോർച്ചുഗീസ് താരം 6 സീസണുകളിലാണ് ഓൾഡ് ട്രാഫോർഡിനെ അത്ഭുത കാലുകളിലെ മികവിനാൽ ആവേശമാക്കിയത്.റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് താരം യുണൈറ്റഡ് ടീമിലെ ഇതിഹാസരുടെ പട്ടികയിലേക്ക്‌ വളരെ അപൂർവ്വമായ റെക്കോർഡുകൾക്ക്‌ ഒപ്പം തന്റെ പേരും ഏഴാം നമ്പറും ചേർക്കുകയും ചെയ്തു. മറ്റൊരു റീ എൻട്രിയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും തന്റെ പഴയ വീടായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്‌ എത്തുമ്പോൾ താരം മുൻപ് നേടിയ ചില റെക്കോർഡുകൾ ഏറെ ചർച്ചയായി മാറുകയാണ്.


ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ട് ഒരൊറ്റ സീസണിൽ ഏറ്റവുമധികം ലീഗ് ഗോളുകൾ നേടിയതിന്റെ റെക്കോർഡ് 1950/60 സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയ ഡെന്നീസ് വയലറ്റിന്റേതാണ്.എന്നാൽ അന്ന് 22 ടീമുകൾ കളിച്ച ലീഗിൽ 42 മത്സരം വീതമാണ് ഓരോ ടീമിനും ലഭിച്ചു. ശേഷം 1993ൽ ടീമുകൾ എണ്ണം ഇരുപതായി ചുരുങ്ങിയതോടെ മത്സരങ്ങളുടെ എണ്ണം മുപ്പത്തിയെട്ടാം മാറി. ശേഷം 2007/08 സീസണിൽ 34 മത്സരങ്ങൾ സീസണിൽ കളിച്ച റൊണാൾഡോ 31 ഗോളുകൾ നേടിയാണ് അപൂർവ്വ റെക്കോർഡിലേക്ക് എത്തിയത്. ഇന്നും അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 38 ഗെയിമുകളുള്ള സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് സ്വന്തം പേരിൽ തന്നെ ഭദ്രമാക്കിയിട്ടുണ്ട്.

കൂടാതെ 2007/2008ലെ സീസൺ സൂപ്പർ താരത്തിനെ സംബന്ധിച്ചിടത്തോളം സുവർണ്ണ കാലമായിരുന്നു.ആ ഒരൊറ്റ സീസണിൽ ആറ് വ്യക്തികത ട്രോഫികൾ ഒപ്പം താരം യൂറോപ്യൻ ഗോൾഡൻ ഷൂവും കരസ്ഥമാക്കി.ഇതോടെ താരം യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്‌കാരം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച ഒരേ ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായി മാറി.