“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകൾ കൊണ്ട് മാത്രം പ്രീമിയർ ലീഗിലോ ചാമ്പ്യൻസ് ലീഗിലോ വിജയിക്കില്ല”

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം നിരാശാജനകമായിരുന്നു. 12 വർഷത്തിന് ശേഷം ഓൾഡ് ട്രാഫൊഡിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമാണ് യുണൈറ്റഡിനെ താങ്ങി നിർത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഒലെ ഗുന്നർ സോൾസ്‌ജെയറിന്റെ ജോലി രക്ഷിക്കില്ലെന്ന് ലിവർപൂൾ ഇതിഹാസം ജോൺ ബാൺസ് അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് ജാഡോൺ സാഞ്ചോ, റാഫേൽ വരാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ സൈൻ ചെയ്തതിന് ശേഷം ഈ സീസണിൽ ട്രോഫികൾ നേടണം എന്ന സമ്മർദം സോൾഷ്യർക്കുണ്ട്. മികച്ച താരങ്ങൾ ഉണ്ടായിട്ടും ടീമിന്റെ പ്രകടനം ഒരിക്കലും മികച്ചു നിന്നില്ല. പരിശീലകനെ പുറത്താക്കണം എന്ന മുറവിളി ഉയരുകയും ചെയ്തു.

അതേസമയം, ഈ സീസണിൽ ഇതുവരെ യുണൈറ്റഡിന്റെ മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. പോർച്ചുഗീസ് താരം പല അവസരങ്ങളിലും പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്, കൂടാതെ എല്ലാ മത്സരങ്ങളിലും 11 കളികളിൽ നിന്ന് ഒമ്പത് ഗോളുകൾ ഇതിനകം നേടിയിട്ടുണ്ട്.”റൊണാൾഡോ അവർക്ക് അൽപ്പം പ്രതീക്ഷ നൽകിയിട്ടുണ്ട്, പക്ഷേ മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ റൊണാൾഡോ ഗോളുകൾ നേടുന്നത് ഒലെയെ രക്ഷിക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് സ്ഥിരതയാർന്ന പ്രകടനം ആരംഭിക്കേണ്ടതുണ്ട്. റൊണാൾഡോ സോൾസ്‌ജെയറിനെ ഈ ജോലിയിൽ നിർത്തില്ല – സ്ഥിരതയില്ലായ്മയാണ് ഓലെക്കെതിരായ ഉയരുന്ന ചോദ്യചിഹ്നം.”ബെറ്റ്‌സിനോട് സംസാരിച്ച ജോൺ ബാൺസ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സീസണിലെ മികച്ച തുടക്കം മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയർ ഉൾപ്പെടെ എല്ലാ കോണുകളിൽ നിന്നും പ്രശംസ നേടിക്കൊടുത്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ 3-0 ന് പോർച്ചുഗീസ് വിജയിച്ചതിന് ശേഷം നോർവീജിയൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ മൈക്കൽ ജോർദാനുമായി താരതമ്യം ചെയ്തു. പ്രീമിയർ ലീഗിൽ നാലും ചാമ്പ്യൻസ് ലീഗിൽ അഞ്ചും ഗോളുകൾ ഇല്ലായിരുന്നെകിൽ യുണൈറ്റഡ് ഈ സീസണിൽ വളരെ പുറകിലോട്ട് പോയേനെ എന്നുറപ്പാണ്.

ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഗോളുകൾ ഇല്ലായിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിജയം പോലും ഗ്രൂപ്പ് എഫിൽ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു. രണ്ടു പോയിന്റ് മാത്രം നേടാൻ കഴിയുമായിരുന്ന ക്ലബ് മറ്റെല്ലാവർക്കും പിന്നിൽ അവസാന സ്ഥാനത്തേക്ക് വീണ് കഴിഞ്ഞ സീസണിലേതു പോലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവേണ്ട സാഹചര്യത്തിൽ എത്തിയേനെ.മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയിലോ സമനിലയിലോ നിൽക്കുമ്പോഴാണ് റൊണാൾഡോയുടെ ഗോളുകളിൽ ഭൂരിഭാഗവും വന്നിട്ടുള്ളത്. പല തവണ ടീമിനെ തോൽ‌വിയിൽ നിന്നും രക്ഷിക്കുതാകയും ചെയ്തിട്ടുണ്ട്. മോശം പ്രകടനത്തെ തുടർന്ന് യുണൈറ്റഡ് വലിയ വിമര്ശനം നേരിടുമ്പോൾ റൊണാള്ഡോ മാത്രം വേറിട്ട് നിൽക്കുന്നു.