ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകൾക്ക് പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയിപ്പിക്കാൻ കഴിയുന്നില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഫലപ്രദമായ സമ്മർ ട്രാൻസ്ഫർ വിൻഡോ ആയിരുന്നു. റയൽ മാഡ്രിഡിൽ നിന്ന് റഫേൽ വരാനെ ബോറൂസിയ ഡോർട്ട്മുണ്ടിൽ നിന്നുള്ള ജാഡോൺ സാഞ്ചോയെയും,യുവന്റസിൽ നിന്ന് 1 അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുണൈറ്റഡ് സ്വന്തമാക്കിയത്. ലോകോത്തര സ്‌ട്രൈക്കറായ റൊണാൾഡോ എത്തിയതിനു ശേഷം കിട്ടിയ അവസരങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിക്കുകയും സമീപ വർഷങ്ങളിൽ കിരീടങ്ങൾക്കായി മത്സരിക്കുന്നതിൽ യുണൈറ്റഡിന് ഒരു പ്രതീക്ഷ നൽകാനും സാധിച്ചു.

പക്ഷെ റൊണാൾഡോ ഗോളടിച്ചു കൂട്ടുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം അത്ര ആശാവഹമല്ല. റൊണാൾഡോ ആറ് കളികളിൽ അഞ്ച് ഗോളുകൾ നേടി ഓരോ 93 മിനിറ്റിലും ശരാശരി ഒരു ഗോൾ നേടിയിട്ടും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഉയർന്ന തലത്തിലേക്ക് എത്തിയിട്ടില്ല.യുണൈറ്റഡ് ഈ സീസണിൽ ഇതിനകം മൂന്ന് തവണ തോൽവി വഴങ്ങിയിട്ടുണ്ട്.യംഗ് ബോയ്സ്, വെസ്റ്റ് ഹാം, ആസ്റ്റൺ വില്ല എന്നിവർക്കെതിരെയാണ് തോൽവി വഴങ്ങിയത്. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെയാണ് യുണൈറ്റഡിനെ തോൽവി. ചാമ്പ്യൻസ് ലീഗിൽ വിയ്യ റയലിനെതിരെ റൊണാൾഡോയുടെ അവസാന നിമിഷ ഗോളിൽ വിജയിച്ചെങ്കിലും അടുത്ത മത്സരത്തിൽ എവർട്ടനെതിരെ സമനിലയിൽ കുടുങ്ങി.

കളിക്കളത്തിൽ റൊണാൾഡോ ഇല്ലാതെ, യുണൈറ്റഡ് ഒരു തവണ മാത്രമേ സ്കോർ ചെയ്തിട്ടുള്ളൂ, അതേസമയം രണ്ട് ഗോളുകൾ വഴങ്ങി. ആ രണ്ട് ഗോളുകളും വഴങ്ങിയത് യുണൈറ്റഡിന്റെ തോൽവിക്ക് വഴിവെക്കുകയും ചെയ്തു.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷമായിരിക്കും യുണൈറ്റഡിന്റെ ശെരിക്കുമുള്ള പരീക്ഷണത്തെ നേരിടാൻ പോകുന്നത്.ആദ്യ നാലു സ്ഥാനങ്ങൾക്കായി മത്സരിക്കുന്ന ലെസ്റ്റർ സിറ്റിക്കെതിരെയാണ് ആദ്യ മത്സരം.ചാമ്പ്യൻസ് ലീഗിലെ അറ്റലാന്റ, തോൽവിയറിയാത്ത ലിവർപൂൾ, ഉയിർത്തെഴുന്നേറ്റ ടോട്ടൻഹാം, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് യുണൈറ്റഡിന്റെ എതിരാളികൾ. അറ്റലാന്റക്കെതിരെ രണ്ടു മത്സരങ്ങൾ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കുള്ളിൽ ആറ് പ്രധാനപ്പെട്ട മത്സരങ്ങളാണ് യുണൈറ്റഡിന് കളിക്കാനുള്ളത്. ഈ സീസണിൽ മുന്നോട്ട് പോകുന്നത് നിശ്ചയിക്കുന്നതിനുള്ള നിര്ണായകമായേക്കാവുന്ന പോരാട്ടങ്ങളാണ് ഇത്.

നല്ല ഫലങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടാൽ യുണൈറ്റഡിന്റെ ടൈറ്റിൽ ചലഞ്ച് പാളം തെറ്റിയേക്കാം. ഈ സീസണിൽ യുണൈറ്റഡ് വിജയിച്ച മത്സരങ്ങളിൽ റൊണാൾഡോ വഹിച്ച പങ്ക് വലുത് തന്നെയാണ്. മിഡ്ഫീൽഡിൽ പോഗ്ബക്ക് കൂട്ടായി മികച്ച താരങ്ങൾ ഇല്ലാതിരുന്നത് യുണൈറ്റഡിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.കോച്ച് പ്രതീക്ഷിച്ച റൈറ്റ്- ബാക്കിനെ കൊണ്ടുവരാൻ ക്ലബ് പരാജയപ്പെട്ടപ്പോൾ പോൾ പോഗ്ബയ്ക്ക് കൂട്ടായി ഒരു മിഡ്ഫീൽഡ് പങ്കാളിയെ എത്തിക്കുന്നതിലും പരാജയപെട്ടു.

വാൻ ബീക്കിനെപ്പോലുള്ള ക്രിയേറ്റീവ് മിഡ്ഫീൽഡറെ സ്ഥിരമായി ടീമിൽ കളിപ്പിക്കാനും സോൾഷ്യർ തയ്യാറാവുന്നില്ല.എതിർ ഹാഫിൽ വേഗതയോടു കൂടിയ പാസിംഗ് ഗെയിം നടത്താതെ യുണൈറ്റഡ് പ്രിമിയർ ലീഗ് നേടാൻ സാധ്യത കാണുന്നില്ല . മുന്നേറ്റ നിരയിൽ റൊണാൾഡോയുടെ അവിശ്വസനീയമായ റെക്കോർഡ് കൊണ്ട് പോലും യുണൈറ്റഡിന് കിരീടം നേടാൻ സാധിക്കുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. മികച്ച താരങ്ങളുടെ ഒരു നിര തന്നെ ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നോർവീജിയൻ പരിശീലകന് കഴിയാതിരിക്കുന്നതിനെതിരെ വലിയ വിമര്ശനമാണ്‌ ഉയരുന്നത്.

Rate this post